കോട്ടയം : ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് വിവിധ നിയോഗങ്ങൾക്കായി ആഗസ്റ്റ് 7 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു. അന്നത്തെ വി. കുർബാനയും പ്രാർത്ഥനകളും ഉപവി പ്രവർത്തനങ്ങളും പ്രത്യേക നിയോഗങ്ങൾക്കായി കാഴ്ച വയ്ക്കണമെന്ന് പ്രവാസി അപ്പോസ്റ്റലേറ്റ് അതിരൂപതാ ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികളോട് ആവശ്യപ്പെട്ടു.
സിറോ മലബാർ സഭയിൽ കൂടുതൽ ഐക്യവും കെട്ടുറപ്പും സംജാതമാകാനും , പ്രകൃതി ദുരന്തത്തിൽ നിന്നും രക്ഷ ലഭിക്കാനും എല്ലാവരും തീവ്രമായി പ്രാര്ഥിക്കേണ്ടതാണെന്ന് ഫാ. റ്റെജി ഓർമിപ്പിച്ചു. പ്രാർത്ഥനാദിനത്തിന്റെ മുഖ്യ നിയോഗങ്ങളായ വിഷയങ്ങൾ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിജോ മാറാട്ടുകളം എന്നിവർ പുറത്തിറക്കിയ സർക്കുലറിൽ വിശദമാക്കിയിട്ടുണ്ട്. സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം പേറുന്ന പ്രിയപ്പെട്ടവരുടെ ആശ്വാസത്തിനായും റഷ്യ - ഉക്രൈൻ യുദ്ധം സമാധാന പൂർണ്ണമായി അവസാനിക്കാനും വേണ്ടിയാണ് പ്രത്യേക നിയോഗങ്ങൾ. അന്നത്തെ ദിവസം മുഴുവൻ എല്ലാവരുടെ മനസ്സിലും 'കരുണയുടെ ജപം' ഉണ്ടായിരിക്കട്ടെ എന്നും എല്ലാവരും ഈ പ്രത്യേക പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുക്കണമെന്നും പ്രവാസി അപ്പോസ്റ്റലേറ്റ് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj