ധാക്ക : സോഷ്യല്‍ മീഡിയയില്‍ 2 കോടിയിൽ ഏറെ ആരാധകരുള്ള ഗായകൻ ജീവിതത്തിൽ ഒരിക്കലും ഇനി പാടരുത് എന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാകും അതും പോലീസുകാർ. ബംഗ്ലാദേശി ഗായകനാണ് ഇങ്ങനെയാെരു അവന്ഥ നേരിടേണ്ടി വന്നിരിക്കുന്നത്.
ഹീറോ ആലമെന്ന യൂടുബർ ഗായകനാണ് പോലീസുകാരുടെ താക്കീത് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ നാേബൽ ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റേയും ബംഗ്ലാദേശി കവി കാസി നസ്‌റുല്‍ ഇസ്ലാമിന്റേയും ക്ലാസിക്കുകളായ കവിതകള്‍ മോശം രീതിയില്‍ വികൃതമാക്കി ആലപിച്ചതിന് എതിരെ അളുകൾ പരാതി നല്‍കുകയും. ഇതിനെ തുടർന്ന് ഹീറോ ആലമിനെ വിളിപ്പിക്കുകയായിരുന്നെന്നും പോലീസ് അറിയിച്ചു.
സോഷ്യൽ മീഡിയകളിൽ താരമായ ഹീറോ ആലമിന് ഫെയ്‌സ്ബുക്കില്‍ രണ്ട് മില്ല്യണ്‍ ഫോളോഴ്‌സും യുട്യൂബില്‍ 1.5 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുമാണുള്ളത് . ഒരു പരമ്പരാഗത അറബി ഗാനം ആലപിച്ചുള്ള ആലമിന്റെ വീഡിയോ 17 മില്ല്യണ്‍ ആളുകള്‍ കണ്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അറബ് വസ്ത്രം ധരിച്ച് ഒട്ടകങ്ങളുടെ പശ്ചാത്തലത്തില മണലാരണ്യത്തില്‍ നിന്നാണ് ഈ പാട്ട് ചിത്രകീരിച്ചിരിക്കുന്നത്.
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിച്ച് 638 വോട്ട് നേടിയിട്ടുണ്ടെന്നും ഹീറോ ആലം പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഒരു ഹീറോയെപ്പോലെയാണ് എനിക്ക് എന്നെത്തന്നെ തോന്നുക. അതുകൊണ്ടാണ് ഹീറോ ആലം എന്ന പേര് ഞാന്‍ സ്വീകരിച്ചത്. ഈ പേര് ഞാന്‍ ഒരിക്കലും കളയില്ല.നിലവില്‍ ബംഗ്ലാദേശില്‍ ഒരു പാട്ടു പാടാന്‍ പോലുമുള്ള സ്വാതന്ത്ര്യമില്ല.' ഹീറോ ആലം വ്യക്തമാക്കുന്നു.
ഇനി മേലിൽ പാടരുതെന്നും ഗായകനാകാന്‍ താന്‍ യോഗ്യനല്ലെന്നും പറഞ്ഞ് പോലീസ് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഒരു മാപ്പപേക്ഷ ഒപ്പിട്ടുവാങ്ങിയെന്നും ഹീറോ ആലം ആരോപിക്കുന്നു. 'രാവിലെ ആറു മണിക്ക് പോലീസ് എന്നെ കൂട്ടിക്കൊണ്ടുപോയി. പോലീസ് സ്‌റ്റേഷനില്‍ എട്ടു മണിക്കൂര്‍ പിടിച്ചുനിര്‍ത്തി. ഞാന്‍ എന്തുകൊണ്ടാണ് ടാഗോറിന്റേയും നസ്‌റുലിന്റേയും കവിതകള്‍ ആലപിക്കുന്നത് എന്ന് ചോദിച്ചുവെന്നും ഹീറോ ആലം വ്യക്തമാക്കുന്നു.
എന്നാല്‍ 'സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാന്‍ വേണ്ടിയാണ് ഹീറോ ആലം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്, പേര് മാറ്റാന്‍ പറഞ്ഞു എന്നു പറയുന്നതെല്ലാം കള്ളമാണ്. അത്തരം കാര്യങ്ങളൊന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നും ധാക്കയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ ഫാറൂഖ് ഹുസൈന്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.