കൊച്ചി: പ്രതിസന്ധിയുടെ കാലത്തും, ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി, ക്രിസ്തു സാക്ഷ്യത്തിന്റെ നേർമുഖവുമായി കെ.സി.വൈ.എം ടാസ്ക് ഫോഴ്സ്. മഴക്കെടുതിയും പ്രകൃതിദുരിതങ്ങളും മൂലം ക്ലേശിക്കുന്ന കേരളക്കരയ്ക്ക് കരുതലായി 14 ജില്ലകളിലെയും യുവജനങ്ങളെ ഒന്നിച്ചണിനിരത്തിയാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്. 
കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിൽ, ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ എന്നിവർ ജനറൽ കോർഡിനേറ്റർമാരായിരിക്കുന്ന ടാസ്ക് ഫോഴ്‌സിന്റെ നടത്തിപ്പിനായി 28 റീജിയണൽ കോർഡിനേറ്റേഴ്‌സും രംഗത്തുണ്ട്. 

ദുരിതമനുഭവിക്കുന്നവരോടും, വേദനിക്കുന്നവരോടും ചേർന്ന്, ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കാൻ, വെല്ലുവിളികളെ സധൈര്യം നേരിട്ട്, സമൂഹത്തെ കരപിടിച്ചുയർത്താൻ കേരള കത്തോലിക്ക യുവജന പ്രസ്ഥാനം എന്നും വിളിപ്പാടകലെ ഉണ്ടായിരിക്കും എന്ന് സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിൽ ഉറപ്പു നൽകി. കെ.സി.വൈ.എം സംസ്ഥാന ഭാരവാഹികളായ ഡെലിൻ ഡേവിഡ്, ജിബിൻ ഗബ്രിയേൽ, തുഷാര തോമസ്, ഷിജോ നിലക്കപ്പള്ളി, സ്മിത ആന്റണി, ലിനറ്റ് വർഗ്ഗീസ്, ലിനു ഡേവിഡ്, ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, ആനിമേറ്റർ സി. റോസ് മെറിൻ SD, സംസ്ഥാന സിൻഡിക്കേറ്റ് - സെനറ്റ് അംഗങ്ങൾ, രൂപത ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.