ദേശീയ പാതയിലെ കുഴികള്‍ ഉടന്‍ അടയ്ക്കണം; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

ദേശീയ പാതയിലെ കുഴികള്‍ ഉടന്‍ അടയ്ക്കണം; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: ദേശീയ പാതയിലെ കുഴിയടക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ദേശീയപാതയിലെ കുഴയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപടെല്‍. എത്രയും വേഗം കുഴികള്‍ അടക്കണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റീജിണല്‍ ഓഫീസര്‍ക്കും പ്രൊജക്ട് ഡയറക്ടര്‍ക്കും ഹൈക്കോതി നിര്‍ദേശം നല്‍കി.

അമിക്കസ്‌ക്യൂറി വഴി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. ഇന്നലെ രാത്രിയാണ് നെടുമ്പാശേരിയില്‍ ബൈക്ക് യാത്രികന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചത്. പറവൂര്‍ മാഞ്ഞാലി സ്വദേശി ഹാഷിമാണ് റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് മറ്റൊരു വാഹനം കയറിയിറങ്ങി മരിച്ചത്.

രാത്രി പത്തരയോടെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. ഈ പ്രദേശത്ത് മുമ്പും സമാനമായ അപകടങ്ങള്‍ സംഭവിച്ചിരുന്നു. കുഴി മൂടാനോ മറ്റ് ക്രമീകരണങ്ങള്‍ നടത്താനോ അധികൃതര്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.