ഭര്‍ത്താവിന്റെ ക്രൂര പീഡനം: ഇന്ത്യന്‍ വീട്ടമ്മ അമേരിക്കയില്‍ ജീവനൊടുക്കി

ഭര്‍ത്താവിന്റെ ക്രൂര പീഡനം: ഇന്ത്യന്‍ വീട്ടമ്മ അമേരിക്കയില്‍ ജീവനൊടുക്കി

ന്യൂയോർക്ക്: ഭർത്താവിന്റെ ക്രൂരപീഡനം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയ ശേഷം ഇന്ത്യൻ യുവതി അമേരിക്കയിൽ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബിജ്നോർ സ്വദേശിയായ മന്ദീപ് കൗർ ആണ് ആത്മഹത്യ ചെയ്തത്. ന്യൂയോർക്കിലെ റിച്മണ്ടിലുള്ള വസതിയിൽ ഓഗസ്റ്റ് മൂന്നിനാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവിന്റെ ക്രൂരമായ ഗാർഹിക പീഡനം എട്ടു വർഷമായി നേരിടുകയാണെന്നും ഭർത്താവ് രഞ്ജോദ് ബീര്‍ സിംഗ് സന്ധുവിന്റെ പീഡനം ഇനിയും സഹിക്കാൻ കഴിയാത്തതിനാലാണ് ആത്മഹത്യ എന്ന തീരുമാനമെടുക്കുന്നതെന്നും മരണത്തിനു മുൻപ് ഇൻസ്റ്റഗ്രാമിൽ മന്ദീപ് കൗർ പങ്കിട്ട വീഡിയോയിൽ പറയുന്നു. തന്റെ മരണത്തിന് സന്ധുവിന്റെ മാതാപിതാക്കളും ഉത്തരവാദികൾ ആണെന്ന് മന്ദീപ് കൗർ വീഡിയോയിൽ ആരോപിക്കുന്നു. ട്രക്ക് ഡ്രൈവറായ സന്ധുവും ബിജ്നോർ സ്വദേശിയാണ്. ദമ്പതികൾക്ക് നാലും രണ്ടും വയസുള്ള രണ്ട്  പെൺ കുട്ടികളുണ്ട്.

മന്ദീപ് കൗർ പങ്കിട്ട അഞ്ചു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ സന്ധുവിന്റെയും സന്ധുവിന്റെ  മാതാപിതാക്കളുടെയും ക്രൂരമായ പീഡനം വ്യക്തമായി വെളിപ്പെടുത്തുന്നു.
ഭർത്താവിനു വർഷങ്ങളായി മറ്റു വിവാഹേതര ബന്ധങ്ങൾ ഉണ്ടെന്നും തന്റെ രണ്ടു മക്കളെ ഉപേഷിക്കാൻ മനസു വരാത്തതു കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നതെന്നും മന്ദീപ് പറയുന്നു.
ദമ്പതികളുടെ വീട്ടിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങളാണ് കൂടുതലും ഇപ്പോൾ പ്രചരിച്ചരിക്കുന്നത് മന്ദീപിന്റെ കഴുത്തു ഞെരിച്ചു കൊല്ലാൻ സന്ധു ശ്രമിക്കുന്നതും ഇതു കണ്ട് മക്കൾ കരയുന്നതും അമ്മയെ തല്ലരുതെന്ന് ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. തനിക്ക് പെൺകുഞ്ഞുങ്ങളെയല്ല വേണ്ടിയിരുന്നതെന്നും ആൺകുട്ടികളെ ആഗ്രഹിച്ചിരുന്നതായും സന്ധുവിന്റെതായി പുറത്തുവന്ന വീഡിയോയിൽ പറയുന്നു.

ഈ അതിക്രമങ്ങളും ഉപദ്രവവും സന്ധു അവസാനിപ്പിക്കുമെന്നാണ് കരുതിയത് എന്ന് മന്ദീപിന്റെ കുടുംബാംഗങ്ങൾ പറയുന്നു. മൃതദേഹം ഇന്ത്യയിൽ എത്തിക്കാൻ സഹയിക്കണമെന്നു കേന്ദ്ര സർക്കാരിനോട് അപേക്ഷിച്ചിട്ടുണ്ടെന്നു മന്ദീപിന്റെ പിതാവ് ജസ്പാല് സിംഗ് പറഞ്ഞു. ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്ന വീഡിയോകൾ പലതും മന്ദീപ് തന്നെയാണ് കുടുംബാംഗങ്ങൾക്ക് അയച്ചു നൽകിയിരുന്നത്. മന്ദീപിന്റെ ആത്മഹത്യയിൽ ഭർത്താവ് സന്ധുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റിച്മണ്ടിൽ ഇന്ത്യൻ വംശജർ പ്രതിഷേധത്തിലാണ്. 'ജസ്റ്റിസ് ഫോർ മന്ദീപ്' എന്ന ക്യാപെയ്നും സമൂഹ മധ്യമങ്ങളിൽ ശക്തമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.