തിരുവനന്തപുരം: കേരളത്തിൽ കാൻസർ ബാധിതരുടെ എണ്ണം വർദ്ധിക്കുമെന്ന് സൂചന. ആരോഗ്യ പ്രവർത്തകർ വീടു വിടാന്തരം കയറി നടത്തിയ സ്ക്രീനിങ്ങിലാണ് സൂചന ലഭിച്ചത്. നേരത്തെ എട്ടിൽ ഒരാൾക്ക‌് കാൻസർ ബാധ സ്ഥിരീകരിച്ച സ്ഥാനത്ത‌് അത‌് അഞ്ചിൽ ഒന്നെന്ന തോതിലാണ‌് വർധിച്ചത‌്. ഇന്ത്യയിൽ കേരളത്തിലാണ‌് കാൻസർ ബാധിതരുടെ എണ്ണം കൂടുതൽ. ഈ സാഹചര്യത്തിലാണ് സ്ക്രീനിങ് നടത്തിയത്.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിനെ സ്ക്രീനിങ്ങിനായി തിരഞ്ഞെടുത്തിരുന്നു. 30 വയസ് കഴിഞ്ഞവരിലാണ് ശൈലി രോഗം നിർണയ സ്ക്രീനിങ് തുടങ്ങിയത് പരിശോധന നടത്തിയ 7,26,633 പേരിൽ 59,169 പേർക്ക് കാൻസർ സാദ്ധ്യത കണ്ടെത്തി. 8614 പേർക്ക് ഗർഭാശയ കാൻസറിനും 47,549 പേർക്ക് സ്തനാർബുദത്തിനും 3006 പേർക്ക് വദനാർബുദത്തിനും സാധ്യത ഉള്ളതായി കണ്ടെത്തുകയും സ്ഥിതീകരണത്തിനായി ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. 1.52 ലക്ഷം പേർക്ക് ഏതെങ്കിലും ഗുരുതര രോഗം വരുന്നതിനുള്ള റിസ്ക് ഫാക്ടർ ഘടകം കണ്ടെത്തിയതിനാൽ പരിശോധനയ്ക്ക് വിധേയമാക്കി.
ആലപ്പുഴയിലെ ചിങ്ങോലി,കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിൽ സ്ക്രീനിങ് പൂർത്തിയായി ആവശ്യമുള്ളവർക്ക് സൗജന്യ രോഗനിർണയവും ചികിത്സയും ലഭ്യമാകും.
'അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്' എന്ന ക്യാമ്പയിൻ ഭാഗമാണ് സ്ക്രീനിങ്. അഞ്ച് ആഴ്ചയ്ക്കുള്ളിൽ ആണ് ഇത്രയും പേരെ പരിശോദിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.