ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ അൽഫോൻസാ ജന്മഗൃഹത്തിലേക്ക് ഭക്തി സാന്ദ്രമായ തീർത്ഥാടനം

ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ അൽഫോൻസാ ജന്മഗൃഹത്തിലേക്ക് ഭക്തി സാന്ദ്രമായ തീർത്ഥാടനം

​കുടമാളൂർ: വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്ക് ആയിരങ്ങൾ തീർത്ഥാടനം നടത്തി. ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ അതിരൂപതയുടെ വിവിധ മേഖലകളിൽ നിന്നുള്ള തീർത്ഥാടകർ പങ്കെടുത്തു. കുടമാളൂർ മേഖലയിൽ നിന്നുള്ള തീർത്ഥാടകരാണ് ആദ്യമെത്തിയത്. തുടർന്ന് അതിരമ്പുഴ മേഖലയിൽ നിന്നുള്ള തീർത്ഥാടകരെത്തി.

കോട്ടയം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂർ, എടത്വ, ചമ്പക്കുളം, പുളിങ്കുന്ന്, ആലപ്പുഴ മുഹമ്മ, ചങ്ങനാശേരി, തുരുത്തി മേഖലകളിൽ നിന്നുള്ള തീർത്ഥാടകരും ജന്മ ഗൃഹത്തിലെത്തിച്ചേർന്നു.

ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ, തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ, അതിരൂപത വികാരി ജനറാൾ റവ.ഡോ.തോമസ് പാടിയത്ത്, കുടമാളൂർ ആർച്ച് പ്രീസ്റ്റ് റവ.ഡോ.മാണി പുതിയിടം, അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ എന്നിവർ ജന്മഗൃഹത്തിലും അതിരൂപത വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ കുടമാളൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിലും മാന്നാനം ആശ്രമം റെക്ടർ ഫാ.മാത്യൂസ് ചക്കാലയ്ക്കൽ മാന്നാനം ആശ്രമ ദേവാലയത്തിലും സന്ദേശം നൽകി.


ഓഗസ്റ്റ് 5 ന് വൈകുന്നേരം 4.30ന് മിഷൻലീഗ് സ്ഥാപകൻ ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന ആർപ്പൂക്കര ചെറുപുഷ്പ ദേവാലയത്തിൽ അതിരൂപത ഡയറക്ടർ ഫാ. ജോഷി പാണംപറമ്പിലിന്റെയും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് ഈറ്റോവിലിന്റെയും നേതൃത്വത്തിൽ പ്രാർത്ഥനയും പതാക കൈമാറൽ ചടങ്ങും നടന്നു.

അതിരൂപത ഓർഗനൈസിംഗ് പ്രസിഡന്റ് സിജോ ആന്റണി, ഓർഗനൈസിംഗ് സെക്രട്ടറി ടിൻഡോ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കുടമാളൂർ മേഖലാ പ്രസിഡന്റ് പതാക ഏറ്റുവാങ്ങി അൽഫോൻസാ ഗൃഹത്തിലേക്ക് റാലിയായി എത്തി അതിരൂപതാ പ്രസിഡന്റിനു കൈമാറി പതാക ഉയർത്തി. തുടർന്ന് 5.30ന് ഫാ. ആന്റണി കാട്ടുപ്പാറയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടി തീർത്ഥാടനത്തിന് തുടക്കമാകും.

വൈകുന്നേരം 4.30ന് ചെറുപുഷ്പ മിഷൻലീഗ് അതിരൂപതാ ഡയറക്ടർ റവ.ഡോ.ആൻഡ്രൂസ് പാണംപറമ്പിലിൻ്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് തീർത്ഥാടന പരിപാടികൾ സമാപിച്ചത്. അസിസ്റ്റൻ്റ് ഡയറക്ടർമാരായ ഫാ.ജോസഫ് ഈറ്റോലിൽ, ഫാ.ജോസഫ് പുളിക്കപ്പറമ്പിൽ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു.

വിശുദ്ധ അൽഫോൻസാമ്മ ജ്ഞാനസ്നാനം സ്വീകരിച്ച കുടമാളൂർ പള്ളിയിലുമെത്തി പ്രാർത്ഥിച്ചാണ് തീർത്ഥാടകർ മടങ്ങിയത്. എത്തിച്ചേർന്ന മുഴുവൻ തീർത്ഥാടകർക്കും കുടമാളൂർ പള്ളിയിൽ നേർച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26