'അപ്പു എക്സ്പ്രസ്'; പുനീത് രാജ്കുമാറിന്റെ ഓര്‍മയ്ക്ക് പാവപ്പെട്ടവര്‍ക്ക് ഫ്രീ ആംബുലന്‍സ് സര്‍വീസ് ഒരുക്കി നടന്‍ പ്രകാശ് രാജ്

'അപ്പു എക്സ്പ്രസ്'; പുനീത് രാജ്കുമാറിന്റെ ഓര്‍മയ്ക്ക് പാവപ്പെട്ടവര്‍ക്ക് ഫ്രീ ആംബുലന്‍സ് സര്‍വീസ് ഒരുക്കി നടന്‍ പ്രകാശ് രാജ്

ചെന്നൈ: അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ ഓര്‍മയ്ക്ക് പാവപ്പെട്ടവര്‍ക്ക് ആംബുലന്‍സ് സൗജന്യമായി നല്‍കി നടന്‍ പ്രകാശ് രാജ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രകാശ് രാജ് ഫൗണ്ടേഷന്‍ സൗജന്യ ആംബുലന്‍സ് സേവനം ഉറപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആംബുലന്‍സ് കൈമാറിയത്.

അപ്പു എക്സ്പ്രസ് എന്ന പേരിട്ടിരിക്കുന്ന ആംബുലന്‍സിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം സമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. അപ്പു എക്സ്പ്രസ് ആവശ്യമുള്ളവര്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം നല്‍കും. പ്രകാശ് രാജ് ഫൗണ്ടേഷന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. അപ്പു എന്നാണ് ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുനീത് രാജ്കുമാറിനെ വിളിക്കുന്നത്.

ഈ വരുന്ന നവംബര്‍ ഒന്നിന് കര്‍ണാടക സര്‍ക്കാര്‍ പുനീതിന് മരണാനന്തര ബഹുമതിയായി കര്‍ണാടക രത്‌ന പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 29ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീത് രാജ്കുമാര്‍ അന്തരിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.