ഒട്ടാവ (കാനഡ): വിദേശത്ത് ജോലി തേടുന്നവര്‍ക്കു മുന്നില്‍ അവസരങ്ങളുടെ ജാലകം തുറന്ന് കാനഡ. 10 ലക്ഷത്തോളം തൊഴിലാളികളെയാണ് കാനഡയ്ക്ക് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആവശ്യമുള്ളത്. ജോലിക്കാര്‍ കൂട്ടത്തോടെ വിരമിച്ചതും തൊഴില്‍ ചെയ്യുന്ന പൗരന്മാര്‍ക്ക് പ്രായമായതുമാണ് ഇത്രത്തോളം ഒഴിവുകള്‍ വരാന്‍ കാരണം.
കഴിഞ്ഞ വര്‍ഷം മേയ് മാസത്തിനു ശേഷം മൂന്നു ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടു. 2022 മേയിലെ ലേബര്‍ ഫോഴ്‌സ് സര്‍വേയിലാണ് വന്‍ തൊഴിലവസരങ്ങളുടെ കണക്കുള്ളത്. വിദേശത്തു നിന്നും വലിയ തോതില്‍ തൊഴിലാളികളുടെ ഒഴുക്ക് ഉണ്ടാകുമെന്നും സര്‍വേയില്‍ പറയുന്നു.
കാനഡയിലേക്ക് കുടിയേറുന്ന അന്യരാജ്യക്കാരില്‍ ഏറെയും ഇന്ത്യക്കാരാണ്. ഇത് വീണ്ടും വര്‍ധിക്കാനാണ് സാധ്യത. ഈ വര്‍ഷം 4.3 ലക്ഷം പെര്‍മനന്റ് റസിഡന്റ് വീസ നല്‍കാനാണു കാനഡയുടെ തീരുമാനം. ഇതു സമീപകാലത്തെ വലിയ സംഖ്യയാണ്. 2024 ല്‍ 4.5 ലക്ഷം പേര്‍ക്കു പെര്‍മനന്റ് റസിഡന്റ് വീസ നല്‍കാനാണ് കാനഡ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നിര്‍മാണ മേഖലയില്‍ മാത്രം 89,900 പേരുടെ ഒഴിവാണ് ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തത്. വരും വര്‍ഷങ്ങളിലും തൊഴിലവസരം കൂടുമെന്നും കുടിയേറ്റക്കാര്‍ക്കു ഗുണകരമാകുമെന്നുമാണ് വിലയിരുത്തല്‍.
ഗള്‍ഫ് രാജ്യങ്ങളിലെ ജോലി സുരക്ഷിതത്വം കുറഞ്ഞത് മലയാളികളെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഈ അവസ്ഥയില്‍ കാനഡ മലയാളികളുടെ പുതിയ ഗള്‍ഫായി മാറുമെന്ന് വിദഗ്ധര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കാനഡയിലേക്ക് പോകുന്ന മലയാളികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുള്ളതായി ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.