ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് ഇന്ന് യാത്രയയപ്പ്

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് ഇന്ന് യാത്രയയപ്പ്

ഡൽഹി: ഉപരാഷ്ട്രപതി പദത്തിൽ ബുധനാഴ്ച കാലാവധി പൂർത്തിയാക്കുന്ന വെങ്കയ്യ നായിഡുവിന് ഇന്ന് യാത്രയയപ്പ് നൽകും. രാജ്യസഭയാകും സഭാധ്യക്ഷന് ആദ്യം യാത്രയയപ്പ് നൽകുക. രാവിലെ 11ന് രാജ്യസഭയിൽ നടക്കുന്ന ചടങ്ങിൽ കക്ഷി നേതാക്കൾ സംസാരിക്കും.

നരേന്ദ്ര മോഡി, ലോക്‌സഭ സ്പീക്കർ ഓം ബിർല, പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, രാജ്യസഭ അംഗങ്ങൾ എന്നിവർ വൈകിട്ട് ആറു മണിക്ക് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. യോഗത്തിൽ വെങ്കയ്യ നായിഡു വിടവാങ്ങൽ പ്രസംഗം നടത്തും.

ബിജെപി ദേശീയ അധ്യക്ഷ പദവി ഉൾപ്പെടെ വഹിച്ച നായിഡു ഒന്നാം മോഡി മന്ത്രിസഭയിൽ വാർത്താ വിതരണ വകുപ്പ് മന്ത്രി ആയിരിക്കെയാണ് 2017 ഓഗസ്റ്റ് 11ന് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 

വെങ്കയ്യ നായിഡുവിന്റെ കാലാവധി പൂർത്തിയാക്കിയതിന് പിന്നാലെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ജഗദീപ് ധന്കർ വ്യാഴാഴ്ച സ്ഥാനമേൽക്കും. സർവ്വ സ്വീകാര്യനായ വെങ്കയ്യ നായിഡുവിന് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകളാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജഗദീപ് ധൻകറിന് ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.