ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കനേഡിയന്‍ താരം മിഷേല്‍ ലിയെ 21-15, 21-13 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയാണ് സിന്ധു സ്വര്‍ണ മെഡല്‍ നേടിയത്.
ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ പി.വി സിന്ധുവിന്റെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ വ്യക്തിഗത സ്വര്‍ണമാണിത്. ഇതോടെ ഗെയിംസില്‍ താരത്തിന്റെ ആകെ മെഡല്‍ നേട്ടം അഞ്ചായി. 2014 ല്‍ വെങ്കലവും 2018 ല്‍ വെള്ളിയും നേടിയിട്ടുണ്ട്. പരിക്കിനെ അതിജീവിച്ചാണ് സിന്ധു ഫൈനല്‍ മത്സരത്തിനിറങ്ങിയത്.
സിംഗപ്പൂര്‍ താരം ജിയ മിന്‍ യോയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്. 21-19, 21-17 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ സെമിയിലെ വിജയം. സിന്ധുവിന്റെ മെഡല്‍ നേട്ടത്തോടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി.
ഇന്ത്യയ്ക്ക് ആകെ 19 സ്വര്‍ണമാണ് ഉള്ളത്. ന്യൂസിലാന്റിനും 19 സ്വര്‍ണമെഡലുകള്‍ ഉണ്ടെങ്കിലും കൂടുതല്‍ മെഡലുകള്‍ നേടിയത് ഇന്ത്യയാണ്. നാല് സ്വര്‍ണ മെഡല്‍ മത്സരങ്ങള്‍ ഇന്ത്യയ്ക്ക് ഇനി ബാക്കിയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.