ലക്ഷ്യ ലക്ഷ്യം കണ്ടു; ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഒന്നാം സ്ഥാനം; ഇന്ത്യയ്ക്ക് 20 സ്വര്‍ണമടക്കം 58 മെഡലുകള്‍

ലക്ഷ്യ ലക്ഷ്യം കണ്ടു;  ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഒന്നാം സ്ഥാനം; ഇന്ത്യയ്ക്ക് 20 സ്വര്‍ണമടക്കം 58 മെഡലുകള്‍

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും പൊന്‍ തിളക്കം. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. മലേഷ്യന്‍ താരം സെ യോങ്ങിനെ പരാജയപ്പെടുത്തിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ സ്വര്‍ണം ലക്ഷ്യ സെന്‍ നേടിയത്. ഇതോടെ ഇന്ത്യ നേടിയ സ്വര്‍ണ മെഡലുകളുടെ എണ്ണം 20 ആയി.

19- 21, 21- 9, 21- 16 എന്നിങ്ങനെയാണ് ലക്ഷ്യയുടെ സ്‌കോര്‍. ആദ്യ സെറ്റില്‍ പരാജയപ്പെട്ട താരം പിന്നീടുള്ള രണ്ട് ശ്രമങ്ങളിലൂടെ ലക്ഷ്യത്തിലെത്തുകയായിരുന്നു. മുന്‍പ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്സഡ് ടീം ഇനത്തില്‍ ലക്ഷ്യ വെള്ളി നേടിയിരുന്നു.

20 മെഡല്‍ ഉള്‍പ്പടെ 58 മെഡലുകളാണ് ഇതുവരെ ഇന്ത്യ ഗെയിംസില്‍ സ്വന്തമാക്കിയിരിക്കുന്നത്. നാല് സ്വര്‍ണ മെഡല്‍ മത്സരങ്ങള്‍ കൂടി ഇന്ത്യയ്ക്ക് ഇനി ബാക്കിയുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.