വില കുറഞ്ഞ ചൈനീസ് ഫോണുകൾ ഇന്ത്യയിൽ നിരോധിക്കാൻ സാധ്യത

വില കുറഞ്ഞ ചൈനീസ് ഫോണുകൾ ഇന്ത്യയിൽ നിരോധിക്കാൻ സാധ്യത

ന്യൂഡൽഹി: പന്ത്രണ്ടായിരം രൂപയിൽ താഴെ വിലയുള്ള ചൈനീസ് സ്മാർട്ട് ഫോണുകൾ കേന്ദ്രസർക്കാർ നിരോധിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. വിലകുറഞ്ഞ മൊബൈൽ ഫോണുകളുടെ വിപണിയിൽ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കുകയാണ് ലക്ഷ്യം.

ഷവോമി ഉൾപ്പെടെയുള്ള ജനപ്രിയ ബ്രാൻഡുകൾക്കുള്ള തിരിച്ചടിയാവും ഈ നീക്കം. ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളുടെ ഫോണുകളെ ഈ തീരുമാനം ബാധിക്കാൻ സാധ്യതയില്ല. ഈ കമ്പനികളുടെ ഫോണുകളെല്ലാം താരതമ്യേന വില കൂടിയവയാണ്. 

റിയൽമി, ട്രാൻഷൻ തുടങ്ങിയ ചൈനീസ് കമ്പനികളോട് ജനങ്ങൾക്കേറി വരുന്ന പ്രിയം പ്രാദേശിക ഫോൺ നിർമാതാക്കളെ ദുർബലപ്പെടുത്തുന്നു എന്ന ആശങ്ക നിലനിൽക്കെയാണ് ഈ തീരുമാനം.

12,000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിൽ വിറ്റഴിക്കുന്ന ഫോണുകളിൽ 80 ശതമാനവും ചൈനീസ് കമ്പനികളുടേതാണ്. ഇത്തരത്തിലുള്ള ഫോണുകൾ ഇറക്കുന്നതിൽ നിന്ന് ചൈനീസ് കമ്പനികളെ മാത്രമാണ് വിലക്കുന്നത്. 

ഇന്ത്യൻ ഫോൺ നിർമ്മാതാക്കളായ മൈക്രോമാക്സ് ലാവ പോലുള്ള കമ്പനികൾക്ക് ചൈനീസ് ഫോണുകൾക്കൊപ്പം പിടിച്ചുനിൽക്കാൻ പ്രയാസമാണ്. ചൈനീസ് കമ്പനികളുടെ ഈ ആധിപത്യം വിപണി മത്സരത്തിന് നല്ലതല്ലെന്ന് ഇന്ത്യ വിലയിരുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.