കോര്‍ബെവാക്‌സ് കരുതല്‍ ഡോസായി സ്വീകരിക്കാം; അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

 കോര്‍ബെവാക്‌സ് കരുതല്‍ ഡോസായി സ്വീകരിക്കാം; അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോര്‍ബെവാക്‌സ് കരുതല്‍ ഡോസായി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കോവിഷില്‍ഡോ കോവാക്‌സിനോ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് കൊര്‍ബേ വാക്‌സ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതാദ്യമായാണ് വ്യത്യസ്ത വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.

കോവിഡ് സാങ്കേതിക സമിതിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ തീരുമാനം. കോവിഷീല്‍ഡോ, കോവാക്‌സിനോ രണ്ട് ഡോസ് എടുത്ത് ആറ് മാസം പൂര്‍ത്തിയായ 18 വയസിന് മുകളിലുള്ളവര്‍ക്ക് കൊര്‍ബേ വാക്‌സ് ബൂസ്റ്ററായി സ്വീകരിക്കാം.

രാജ്യത്ത് ഇതുവരെ 5,26,211 പേര്‍ കോവിഡ് ബാധിതരായി മരിച്ചതായാണ് ആരോഗ്യമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണ് കോണ്‍ഗ്രസ് എം.പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചത്. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് ഒരുഘട്ടത്തില്‍ കോവിഡ് രോഗികളേറെയുണ്ടായിരുന്ന മഹാരാഷ്ട്രയിലാണ്.


സംസ്ഥാനത്ത് 1,48,088 പേര്‍ മരിച്ചെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മരണ കണക്കില്‍ കേരളമാണ് രണ്ടാമത്. എഴുപതിനായിരത്തി നാനൂറ്റി ഇരുപത്തിനാല് പേര്‍ കേരളത്തില്‍ കോവിഡ് ബാധിതരായി മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.