അമേരിക്കയ്ക്കും ഇംഗ്ലണ്ടിനും ആണവ ഭീഷണി; റഷ്യന്‍ ടെലിവിഷന്‍ പാനലിസ്റ്റിന്റെ വെളിപ്പെടുത്തല്‍ വിവാദമായി

അമേരിക്കയ്ക്കും ഇംഗ്ലണ്ടിനും ആണവ ഭീഷണി; റഷ്യന്‍ ടെലിവിഷന്‍ പാനലിസ്റ്റിന്റെ വെളിപ്പെടുത്തല്‍ വിവാദമായി

മോസ്‌കോ: റഷ്യ-ഉക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും ആണവായുധ ഭീഷണി വെളിപ്പെടുത്തി റഷ്യന്‍ മാധ്യമ ചര്‍ച്ച. യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയിലെ ഒരു പ്രധാനപ്പെട്ട മാധ്യമ സ്ഥാപനം നടത്തിയ ടിവി ചര്‍ച്ചയ്ക്കിടെയാണ് റഷ്യന്‍ നിലപാടുകളെ അനുകൂലിച്ച് സംസാരിച്ച പാനലിസ്റ്റ് ഉക്രെയ്‌നെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും ഇംഗ്ലണ്ടിനും ആണവായുധ ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തിയത്.

റഷ്യന്‍ അധീനതയിലുള്ള ഉക്രെയ്‌നിലെ സപ്പോരിഷ്ഹിയ ആണവ നിലയത്തിനെതിരെ ഉണ്ടായ മിസൈല്‍ ആക്രമണം സംബന്ധിച്ചായിരുന്നു ചര്‍ച്ച. സോവിയറ്റ് യൂണിയന്‍ നിര്‍മിച്ച ആണവനിലയമാണിത്. ഇന്നും ലോകത്തെ വലയ ആണവനിലയങ്ങളിലൊന്നും യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയവുമാണിത്.

റഷ്യയുടെ അഭിമാന ചിഹ്നമായി കാണുന്ന സപ്പോരിഷ്ഹിയ മിസൈല്‍ ആക്രമണത്തില്‍ അപകടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അത്തരമൊരു നീക്കത്തിന് ഉപദേശം നല്‍കിയ രാജ്യങ്ങള്‍ക്കുമേല്‍ റഷ്യ ആണവായുധം പ്രയോഗിക്കുമെന്നാണ് അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും തലസ്ഥാന നഗരികളെ ലക്ഷ്യം വച്ച് പാനലിസ്റ്റ് യൂറി കോട്ട് വെളിപ്പെടുത്തല്‍ നടത്തിയത്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ വരെ പരിഭ്രാന്തിയിലാക്കിയ വെളിപ്പെടുത്തലായിരുന്നു ഇത്.

എന്നാല്‍ ഇത്തരം ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെയും ലോകത്താകമാനം ഭീതിപരത്തുന്ന അടിസ്ഥാനരഹിതമായ വെളിപ്പെടുത്തലുകള്‍ക്ക് എതിരെയും റഷ്യ തന്നെ രംഗത്തെത്തി. 'ആണവായുധങ്ങളെ സംബന്ധിച്ച പ്രകോപനപരമായ പ്രതികരണങ്ങള്‍ അപകടകരമാണെന്നും തെറ്റായ വെളിപ്പെടുത്തലുകള്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നും റഷ്യയുടെ ഒരു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കണം. ആണവായുധ പ്രയോഗത്തില്‍ തങ്ങള്‍ ഏര്‍പ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആണവ യുദ്ധം വിജയിയെ സൃഷ്ടിക്കില്ലെന്നും അത് പാടില്ലാത്ത യുദ്ധമുറയാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തന്നെ ഒരു മാസം മുന്‍പ് വ്യക്തമാക്കിയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.