ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ്  താഴ്ന്നു

ഇടുക്കി: നീരൊഴുക്ക് കുറഞ്ഞതോടെ മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് താഴ്ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു.138.80 അടിയാണ് നിലവിലെ ജലനിരപ്പ്. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ടായി. ഇതോടെ പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു.

അതേസമയം ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയാത്തതിനാല്‍ തടിയമ്പാട് ചപ്പാത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്. 2387.32 അടിയാണ് ചെറുതോണി ഡാമിലെ ജലനിരപ്പ്.

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് ഉയരുന്നതും സാവധാനത്തിലായിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്നുമെത്തുന്ന വെള്ളവും ഇടുക്കിയില്‍ സംഭരിക്കാന്‍ കഴിയുമെന്നതിനാലാണ് കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടെന്ന് റൂള്‍ കര്‍വ് കമ്മറ്റി തീരുമാനിച്ചത്. അളവ് കുറക്കുന്ന കാര്യത്തില്‍ അടുത്ത ദിവസം തീരുമാനമാകും.

വീടുകളിലേക്ക് കയറിയ വെള്ളം ഇറങ്ങി തുടങ്ങി. പൂര്‍ണമായും വെള്ളം ഇറങ്ങിയ വീടുകളിലുള്ളവര്‍ തിരിച്ചെത്തി. വള്ളക്കടവ് മുതല്‍ മ്ലാമല വരെയുള്ള പെരിയാര്‍ തീരത്തെ 85 കുടുംബങ്ങളില്‍ ഉള്ളവരാണ് ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറിയിരുന്നത്.

എല്ലാവര്‍ക്കും നാളെയോടെ വീട്ടിലേക്ക് മടങ്ങാന്‍ കഴിയും എന്നാണ് പ്രതീക്ഷ. 2018ലും കഴിഞ്ഞ വര്‍ഷവും ഡാം മാനേജ്‌മെന്റില്‍ ഉണ്ടായ പിഴവ് ഇത്തവണ പരിഹരിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അധികൃതര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.