വ്യവസായിയില്‍ നിന്നും പിടിച്ചെടുത്തത് 390 കോടിയുടെ അനധികൃത സമ്പാദ്യം; നോട്ടുകള്‍ എണ്ണി തീര്‍ത്തത് 13 മണിക്കൂര്‍ കൊണ്ട്

വ്യവസായിയില്‍ നിന്നും പിടിച്ചെടുത്തത് 390 കോടിയുടെ അനധികൃത സമ്പാദ്യം; നോട്ടുകള്‍ എണ്ണി തീര്‍ത്തത് 13 മണിക്കൂര്‍ കൊണ്ട്

മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത 58 കോടിയുടെ നോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ എടുത്തത് 13 മണിക്കൂര്‍. വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 58 കോടി രൂപയും 32 കിലോ സ്വര്‍ണവും ഉള്‍പ്പടെ 390 കോടി രൂപയുടെ അനധികൃത സമ്പാദ്യം. ജല്‍ന, ഔറംഗാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

വ്യവസായിയുടെ ഓഫീസിലും സ്ഥാപനങ്ങളിലും നോട്ടുകെട്ടുകളുടെ വലിയ ശേഖരമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താന്‍ 13 മണിക്കൂര്‍ വേണ്ടിവന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. വ്യാപാരിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അടുത്ത കാലത്ത് ആദായ നികുതി വകുപ്പ് റെയ്ഡില്‍ പിടിച്ചെടുക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ സ്‌കൂള്‍ നിയമന അഴിമതിക്കേസില്‍ ബംഗാള്‍ മുന്‍മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിക്കൊപ്പം അറസ്റ്റിലായ നടി അര്‍പ്പിത മുഖര്‍ജിയുടെ ഫ്‌ളാറ്റുകളില്‍ ഇ.ഡി നടത്തിയ റെയ്ഡില്‍ കോടികളുടെ കറന്‍സികള്‍ പിടിച്ചെടുത്തിരുന്നു. ആദ്യം നടത്തിയ റെയ്ഡില്‍ 21 കോടി രൂപയും ആഭരണങ്ങളുമാണ് പിടിച്ചെടുത്ത്. രണ്ടാമത്തെ റെയ്ഡില്‍ 28 കോടി രൂപയുടെ നോട്ടുകെട്ടുകളും അഞ്ചു കിലോ സ്വര്‍ണവും ലഭിച്ചു. അന്നും മണിക്കൂറുകള്‍ എടുത്താണ് നോട്ടുകള്‍ എണ്ണിത്തീര്‍ത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.