കുവൈറ്റ് സിറ്റി: എസ് എം സി എ അബ്ബാസിയ ഏരിയ ബാലദീപ്തിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി "ലുമീറ 2022 " എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. പന്ത്രണ്ടു വയസ്സു മുതലുള്ള കുട്ടികൾക്കായാണ് സെമിനാർ സംഘടിപ്പിച്ചത്.

പലവിധ ആസക്തികളും പ്രലോഭനങ്ങളും യുവതലമുറയെ നാശത്തിലേക്ക് തള്ളിവിടാൻ കിണഞ്ഞ് ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തീയ വീക്ഷണത്തിൽ കുട്ടികൾക്ക് സ്വയാവബോധം നൽകുവാനും ശരി തെറ്റുകൾ മനസ്സിലാക്കി ജീവിതത്തിൽ മുന്നേറുവാനും ഉതകുന്ന വിഷയങ്ങളാണ് സെമിനാറിൽ ചർച്ച ചെയ്തത്.
ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, ശ്രീ.ബിജോയി പാലാക്കുന്നേൽ (PAL’s ഫൗണ്ടേഷൻ ) എന്നിവർ ക്ലാസ്സുകൾ നയിച്ചു.
വി. ഡാനിയേൽ കംബോണി ഇടവക അസി.വികാരി ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ OFM Cap സെമിനാർ ഉദ്ഘാടനം ചെയ്തു. എസ് എം സി എ അബ്ബാസിയ ഏരിയ ബാലദീപ്തി സെക്രട്ടറി മോനിക്ക വിൽസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ .എസ് എം സി എ അബ്ബാസിയ ഏരിയ ജനറൽ കൺവീനർ ബോബി തോമസ് കയ്യാലപ്പറമ്പിൽ, ബാലദീപ്തി ഏരിയ കോർഡിനേറ്റർ റിൻസി തോമസ് എന്നിവർ ആശംസകൾ നേർന്നു. ബാലദീപ്തി കേന്ദ്ര വൈസ് പ്രസിഡന്റ് മിലൻ രാജേഷ് കൂത്രപ്പള്ളിൽ ആമുഖ പ്രസംഗം നടത്തി. അലീന സിബി സ്വാഗതവും ആൻ ജോജി ജോസഫ് നന്ദിയും പറഞ്ഞു. നേഹ ജയ്മോൻ അവതാരകയായിരുന്നു. എസ് എം വൈ എം ടീമിന്റെ നേതൃത്വത്തിൽ നടത്തിയ ഗ്രൂപ്പ് ഗെയിംസ്. ബാലദീപ്തി കൊയർ നേതൃത്വം നൽകിയ സംഗീത പരിപാടി എന്നിവയും ഉണ്ടായിരുന്നു.
എസ് എം സി എ അബ്ബാസിയ ഏരിയ സെക്രട്ടറി ഡേവിഡ് ആൻറണി, ട്രഷറർ സിബിമോൻ തോമസ്, ഏരിയാ, കേന്ദ്രസമിതി അംഗങ്ങൾ, മലയാള ഭാഷാപഠന കേന്ദ്രം അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.