ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബായ സിംഗപ്പൂരില്‍ നിന്ന് തായ്ലന്‍ഡിലേക്ക് കടന്നു

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബായ സിംഗപ്പൂരില്‍ നിന്ന് തായ്ലന്‍ഡിലേക്ക് കടന്നു

ബാങ്കോക്ക്: വ്യാഴാഴ്ച സന്ദര്‍ശന കാലാവധി അവസാനിച്ചതോടെ ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ സിംഗപ്പുരില്‍ നിന്ന് തായ്‌ലന്‍ഡിലെത്തി. പ്രത്യേക വിമാനത്തിലാണ് സിംഗപ്പൂരില്‍ നിന്നും ബാങ്കോക്കിലെ വിമാനത്താവളത്തില്‍ അദ്ദേഹം എത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഹ്രസ്വ സന്ദര്‍ശനത്തിനാണ് ഗോതബായ എത്തുന്നതെന്നും താമസകാലയളവില്‍ തായ്‌ലന്‍ഡില്‍ രാഷ്ട്രീയ പരിപടികള്‍ നടത്തില്ലെന്ന് ഉറപ്പു നല്‍കിയതായും പ്രധാനമന്ത്രി പ്രയൂത് ചനോച വ്യക്തമാക്കി. മറ്റൊരു രാജ്യത്ത് സ്ഥിരം അഭയം ഒരുക്കാന്‍ ഗോതബായ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗോതബായക്ക് പരമാവധി 90 ദിവസം തായ്‌ലന്‍ഡില്‍ കഴിയാനുള്ള അനുമതിയാണ് ഉള്ളത്. ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തെതുടര്‍ന്നാണ് ഗോതബായ ജൂലൈ 13ന് മാലദ്വീപിലേക്കും അവിടെ നിന്ന് സിംഗപ്പുരിലേക്കും കടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.