ന്യൂഡല്‍ഹി: തിരത്തെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത് അനുവദിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണയും ജസ്റ്റിസ് കൃഷ്ണ മുരാരിയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
ആഗസ്റ്റ് 17 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. ബി.ജെ.പി നേതാവ് അശ്വനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ പരാമര്‍ശം.
നമ്മൊളൊരു ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ്. ഒരു സ്വതന്ത്ര സംവിധാനമായ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലവിലുള്ളപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ നല്‍കുന്നതില്‍ കോടതികള്‍ക്ക് എങ്ങനെ ഇടപെടാമെന്നത് പരിശോധിക്കേണ്ട വിഷയമാണ്. സൗജന്യങ്ങള്‍ നല്‍കുന്നത് തീര്‍ച്ചയായും ഗുരുതരമായ ഒരു പ്രശ്‌നമാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യം നല്‍കുന്നത് പരിശോധിക്കാന്‍ നീതി ആയോഗ്, ധനകാര്യ കമ്മിഷന്‍, ലോ കമ്മിഷന്‍, റിസര്‍വ് ബാങ്ക്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതി രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലം കോടതിയിലെത്തുന്നതിന് മുമ്പ് പത്രങ്ങളില്‍ വാര്‍ത്തയായതിനെ ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. ഖജനാവിന്റെ സാമ്പത്തിക ഞെരുക്കവും ജനക്ഷേമവും സന്തുലിതമാക്കേണ്ടതുണ്ട്. അതിന് വേണ്ട കാഴ്ച്ചപ്പാടുകളും ആശയങ്ങളും തന്റെ വിരമിക്കലിന് മുമ്പ് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.