യുവതയുമായി സംവദിച്ച് യുഎഇ രാഷ്ട്രപതി

യുവതയുമായി സംവദിച്ച് യുഎഇ രാഷ്ട്രപതി

അബുദാബി: യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിവിധ മേഖലയിലെ സ്വദേശി യുവതീയുവാക്കളുമായി കൂടികാഴ്ച നടത്തി. ഖസർ അല്‍ ബഹ്‍ർ മജ്ലിസിലായിരുന്നു കൂടികാഴ്ച. അന്താരാഷ്ട്ര യുവത്വദിനത്തോട് അനുബന്ധിച്ചായിരുന്നു ഇത്.

വെല്ലുവിളികളെ അതിജീവിക്കുന്നതിലും സമൂഹത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിലും യുവത്വം നിർണായ പങ്ക് വഹിക്കുന്നുണ്ടുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. എമിറാത്തി സംസ്കാരവും നന്മകളും കൈവിടാതെ മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.l


ഒരു രാജ്യം രൂപപ്പെടുന്നത് പണം മാത്രം അടിസ്ഥാനമാക്കിയതല്ല. യുവത്വമാണ് രാജ്യ നിർമ്മാണത്തിന്‍റെ പ്രധാന പങ്ക് വഹിക്കുന്നത്. വായനയിലൂടെയും സത്യസന്ധമായ കാഴ്ചപ്പാടുകളിലൂടെയുമാണാണ് ഇതെല്ലാം രൂപപ്പെടുന്നത്. ഓരോ തലമുറയും ആ ചുമതലകള്‍ അടുത്ത തലമുറയിലേക്ക് അവർ കൈമാറുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.


എ​മി​റേ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​ൻ, നാ​ഷ​ന​ൽ എ​ക്‌​സ്‌​പോർട്സ് പ്രോ​ഗ്രാം (എ​ൻ.​എ​ഫ്‌.​പി), നാ​ഷ​ന​ൽ യൂ​ത്ത് കൗ​ൺ​സി​ൽ എ​ന്നി​വ​യി​ലെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ യു​വ​ജ​ന പ്ര​തി​നി​ധി​ക​ളു​മാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.