സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം നിറവില്‍; രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം നിറവില്‍; രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം നിറവില്‍ ഇന്ന് വൈകിട്ട് ഏഴിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ 7.30നു ചെങ്കോട്ടയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി പതാക ഉയര്‍ത്തും. പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ദൗപതി മുര്‍മുവിന്റെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശമാണ് ഇന്ന് വൈകിട്ട് ഏഴിന് നടക്കുക. നാളെ രാവിലെ ചെങ്കോട്ടയില്‍ എത്തുന്ന പ്രധാനമന്ത്രി വിവിധ സേന വിഭാഗങ്ങളില്‍ നിന്നും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. കൃത്യം 7.30ന് പ്രധാനമന്ത്രി പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രധാന മന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം നടക്കും.

അതേസമയം പഴുതടച്ച സുരക്ഷയിലാണ് ഡല്‍ഹിയും മറ്റു പ്രധാന നഗരങ്ങളും. ഡല്‍ഹിയില്‍ മാത്രം 10,000ല്‍ അധികം പൊലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള പൂര്‍ണ ഡ്രസ് റിഹേഴ്സല്‍ കഴിഞ്ഞു.

ചെങ്കോട്ട പരിസരത്ത് വാഹനഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാധുനിക ക്യാമറകളും നിരീക്ഷണത്തിനായി സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളും മെട്രോ സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി. രാഷ്ട്രപതി ഭവന്‍, നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍, പാര്‍ലമെന്റ് മന്ദിരം, ഇന്ത്യാ ഗേയിറ്റ് എല്ലാം ത്രിവര്‍ണ്ണ ശോഭയില്‍ തിളങ്ങുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.