തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. സ്വാതന്ത്ര്യ സമരം പകർന്ന ഊർജത്തിൽ നിന്നാണ് ഭാഷാ സംസ്ഥാനങ്ങളുടെയും ഫെഡറൽ വ്യവസ്ഥയുടെയും ആശയരൂപീകരണം ഉണ്ടാവുന്നത്. അതിനാൽ, സ്വാതന്ത്ര്യ ദിനാഘോഷം, സ്വാതന്ത്ര്യ സമരം മുന്നോട്ടുവെക്കുന്ന ഈ മഹത് മൂല്യങ്ങൾ സംരക്ഷിക്കണമെന്ന ഓർമപ്പെടുത്തലാണ് എന്ന് ഫേസ്ബുക്ക് ലൈവിൽ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പഴശ്ശി കലാപവും മലബാർ കലാപവും പുന്നപ്ര വയലാർ സമരവുമെല്ലാം വൈദേശിക ആധിപത്യത്തിനെതിരെ രൂപം കൊണ്ട വലിയ സമരത്തിൻ്റെ വ്യത്യസ്ത രൂപങ്ങളാണ്. രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട സന്ദർഭം കൂടിയാണ് ഇത്. ജാതി, മത, വർഗീയ വേർതിരിവുകൾക്കെതിരെ ജാഗ്രതയോടെ പോരാട്ടം തുടരാനുള്ള ആഹ്വാനം നമുക്ക് ഒരുമിച്ച് മുഴക്കാം. പുരോഗതിയ്ക്കും സമത്വപൂർണമായ ജീവിതത്തിനുമായി കൈകോർക്കാം. സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷികം ആ വിധത്തിൽ ഏറ്റവും അർത്ഥവത്താവട്ടെ എന്നും ലൈവിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.