മാർ ജോസഫ് പൗവത്തിലിന്റെ 93-ാം ജന്മദിനാഘോഷം നടത്തി

മാർ ജോസഫ് പൗവത്തിലിന്റെ 93-ാം ജന്മദിനാഘോഷം നടത്തി

ചങ്ങനാശേരി: മുൻ മെത്രാപ്പോലീത്ത ബിഷപ് മാർ ജോസഫ് പൗവത്തിലിന്റെ 93-ാം ജന്മദിനാഘോഷം അതിരൂപതാ പാസ്റ്ററൽ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തി.

മാർ പൗവത്തിലിന്റെ മെത്രാഭിഷേക സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരൂപത പ്രസിദ്ധീകരിക്കുന്ന അദ്ദേഹത്തിന്റെ സമ്പൂർണ കൃതികളുടെ കോപ്പി മാര്‍ ജോസഫ് പെരുന്തോട്ടം സഹായ മെത്രാൻ മാർ തോമസ് തറയിലിന് നൽകി പ്രകാശനം ചെയ്തു.

ഏഴു വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്ന പുസ്തകം സീറോ മലബാർ സഭ, ആരാധനാക്രമം, സഭാവിജ്ഞാനീയം, വിദ്യാഭ്യാസം, മതം-രാഷ്ട്രം-രാഷ്ട്രീയം സാമൂഹിക വിഷയങ്ങൾ എന്നിവ പങ്കുവെക്കുന്നു. പുസ്തകത്തിൻറെ എഡിറ്റർ മോൺ തോമസ് പാടിയത്ത് പുസ്തക പരിചയം നടത്തി. അടുത്തമാസം ആദ്യവാരം പുസ്തകം വിൽപ്പനയ്ക്ക് സജ്ജമാകും. 1930 ഓഗസ്റ്റ് 14നാണ് മാർ ജോസഫ് പൗവത്തിലിന്റെ ജനനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26