പ്ലസ് വണ്‍ പ്രവേശനം: നിയമക്കുരുക്കില്‍ 6705 സീറ്റുകള്‍; കോടതി വിധി വൈകിയാല്‍ സപ്ലിമെന്ററി അലോട്ട്മെന്റ് സ്തംഭിക്കും

പ്ലസ് വണ്‍ പ്രവേശനം: നിയമക്കുരുക്കില്‍ 6705 സീറ്റുകള്‍; കോടതി വിധി വൈകിയാല്‍ സപ്ലിമെന്ററി അലോട്ട്മെന്റ് സ്തംഭിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകരില്‍ രണ്ട് ലക്ഷത്തോളം പേര്‍ പുറത്തുനില്‍ക്കുമ്പോഴും നിയമക്കുരുക്കില്‍പെട്ട് 307 എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലെ 6705 സീറ്റ്. ഈ സീറ്റുകളുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയുടെ പരിഗണനയിലായതിനാല്‍ രണ്ടാം അലോട്ട്‌മെന്റിലും ഉള്‍പ്പെടുത്താനായിട്ടില്ല.

മൂന്നാം അലോട്ട്‌മെന്റ് പൂര്‍ത്തിയായി സപ്ലിമെന്ററി അലോട്ട്‌മെന്റിന് വിജ്ഞാപനമിറക്കും മുമ്പെങ്കിലും കേസില്‍ തീര്‍പ്പ് വന്നില്ലെങ്കില്‍ പ്രവേശന നടപടികള്‍ സ്തംഭിക്കും. മുന്നാക്ക സമുദായ മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളുകളില്‍ കമ്യൂണിറ്റി ക്വോട്ടയിലുള്ളതും സ്വതന്ത്ര മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകള്‍ അധികമായി കൈവശം വെച്ചിരുന്നതും പിന്നീട് സര്‍ക്കാര്‍ തിരിച്ചെടുത്തതുമായ 10 ശതമാനം സീറ്റുകളാണ് ഹൈകോടതിയില്‍ തീര്‍പ്പ് കാത്തുകിടക്കുന്നത്.

സ്വതന്ത്ര മാനേജ്‌മെന്റുകള്‍ 20 ശതമാനം മാനേജ്‌മെന്റ് ക്വോട്ട സീറ്റിന് പുറമെ അധികമായി കൈവശം വെച്ചിരുന്ന 10 ശതമാനം സീറ്റ് സര്‍ക്കാര്‍ ഉത്തരവിലൂടെ തിരിച്ചെടുത്ത് ഓപണ്‍ മെറിറ്റില്‍ ലയിപ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചു.

സര്‍ക്കാര്‍ നടപടി ശരിവെച്ച കോടതി ഇതോടൊപ്പം മുന്നാക്ക സമുദായ മാനേജ്‌മെന്റുകള്‍ക്ക് 20 ശതമാനം മാനേജ്‌മെന്റ് ക്വോട്ടക്ക് പുറത്ത് അനുവദിച്ച 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് റദ്ദാക്കുകയും ഈ സീറ്റുകള്‍ കൂടി മെറിറ്റില്‍ ലയിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഇതോടെ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഈ സീറ്റുകള്‍ കൂടി പരിഗണിച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.