മോശം കാലാവസ്ഥ, 44 വിമാനങ്ങള്‍ റദ്ദാക്കിയെന്ന് ദുബായ് വിമാനത്താവള അധികൃതർ

മോശം കാലാവസ്ഥ, 44 വിമാനങ്ങള്‍ റദ്ദാക്കിയെന്ന് ദുബായ് വിമാനത്താവള അധികൃതർ

ദുബായ്: രാജ്യത്ത് പൊടിക്കാറ്റ് നിറഞ്ഞ അസ്ഥിരക കാലാവസ്ഥ തുടരുകയാണ്. ദുബായ് വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ രീതിയിലേക്ക് വരികയാണെന്ന് അധികൃതർ അറിയിച്ചു. അസ്ഥിര കാലാവസ്ഥയെ തുടർന്ന് 44 വിമാനങ്ങള്‍ റദ്ദാക്കി. 12 വിമാനങ്ങള്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടുവെന്നും അധികൃതർ അറിയിച്ചു. 

ഞായറാഴ്ച രാവിലെ മുതല്‍ രാജ്യത്തുടനീളം ശക്തമായ പൊടിക്കാറ്റ് വീശുകയാണ്. അതുകൊണ്ടുതന്നെ വിമാനസർവ്വീസുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് യാത്രാക്കാർക്ക് വിവിധ വിമാനകമ്പനികള്‍ നേരത്തെ തന്നെ നിർദ്ദേശം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.