കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് 'കേരള സവാരി' നാളെ മുതല്‍

കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് 'കേരള സവാരി' നാളെ മുതല്‍

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസായ കേരള സവാരി നാളെ പ്രവര്‍ത്തനമാരംഭിക്കും. ഓലെയ്ക്കും യൂബറിനും ബദലായാണ് ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസ് വരുന്നത്. 500 ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസാണിത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംവിധാനം ഇതിനായി സജ്ജമായിട്ടുണ്ട്. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 9072272208 എന്ന കോള്‍ സെന്റര്‍ നമ്പറിലേക്ക് വിളിച്ച് പരാതികള്‍ അറിയിക്കാം.

നാളെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് കേരള സവാരി ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന പാനിക് ബട്ടണും ആപ്പില്‍ സജ്ജമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.