ജനസംഖ്യ വര്‍ധിപ്പിക്കാന്‍ 'മദര്‍ ഹീറോയിന്‍' പദവി; 10 കുട്ടികളുള്ള അമ്മമാര്‍ക്ക് പാരിതോഷികവുമായി റഷ്യ

ജനസംഖ്യ വര്‍ധിപ്പിക്കാന്‍ 'മദര്‍ ഹീറോയിന്‍' പദവി; 10 കുട്ടികളുള്ള അമ്മമാര്‍ക്ക് പാരിതോഷികവുമായി റഷ്യ

മോസ്‌കോ: രാജ്യത്തിന്റെ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ 'മദര്‍ ഹീറോയിന്‍' പദവി പുനസ്ഥാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. 10 കുട്ടികളുള്ള അമ്മമാര്‍ക്ക് സമ്മാനം നല്‍കുന്ന ജോസഫ് സ്റ്റാലിന്‍ സൃഷ്ടിച്ച അവാര്‍ഡ് തിരികെ കൊണ്ടുവരാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ റഷ്യന്‍ റൂബിള്‍സ് (ഏകദേശം 13 ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കാനാണ് തീരുമാനം.

ജനനനിരക്ക് കുറയുന്നത് തടയാന്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

സോവിയറ്റ് യൂണിയന്‍ നിലനിന്നിരുന്ന കാലത്തെ, മദര്‍ ഹീറോയിന്‍ പദവിയാണ് പുടിന്‍ പുനരുജ്ജീവിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുറത്തുവിട്ട സര്‍ക്കാര്‍ ഉത്തരവിലായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

മറ്റ് ഒമ്പത് കുട്ടികളും ജീവിച്ചിരിപ്പുണ്ടെങ്കില്‍ മാത്രമേ അവര്‍ക്ക് പണം ലഭിക്കൂ. എന്നാല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ സായുധ പോരാട്ടത്തിലോ കൊല്ലപ്പെട്ടവര്‍ ഉണ്ടെങ്കില്‍ അതും പരിഗണിക്കും. 'മദര്‍ ഹീറോയിന്‍' പട്ടം നേടുന്നവര്‍ക്ക് റഷ്യന്‍ പതാക കൊണ്ട് അലങ്കരിച്ച സ്വര്‍ണ്ണ മെഡലുകളും ലഭിക്കും. പത്താമത്തെ കുഞ്ഞിന് ഒരു വയസ് പൂര്‍ത്തിയാകുന്ന വേളയിലാണ് പാരിതോഷികം നല്‍കുന്നത്.

ഹീറോ ഓഫ് ലേബര്‍, ഹീറോ ഓഫ് റഷ്യ തുടങ്ങിയ സ്റ്റേറ്റ് ഓര്‍ഡറുകള്‍ക്ക് സമാനമായ അന്തസ് ഈ പുരസ്‌കാരത്തിനുണ്ട്. 2022-ല്‍ ജനനനിരക്ക് 400,000 കുറഞ്ഞ് 145.1 ദശലക്ഷത്തിലെത്തി. അടുത്ത കാലത്തായി റഷ്യ നേരിട്ട ഏറ്റവും വലിയ കുറഞ്ഞ ജനനനിരക്കായിരുന്നു ഇത്.

റഷ്യയിലെ സ്ത്രീകളെ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുടിന്‍ സോവിയറ്റ് കാലഘട്ടത്തിലെ പുരസ്‌കാരം തിരികെ കൊണ്ടുവന്നത്.

രണ്ടാം ലോകമഹായുദ്ധസമയത്ത് രാജ്യം കനത്ത നാശം നേരിട്ടശേഷം 1944-ല്‍ ജോസഫ് സ്റ്റാലിന്റെ കീഴില്‍ 'മദര്‍ ഹീറോയിന്‍' എന്ന ഓണററി പദവി സ്ഥാപിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഉക്രെയ്‌നില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ ആദ്യമായി ഈ പുരസ്‌കാരം നടപ്പാക്കി. 400,000-ലധികം പൗരന്മാര്‍ക്ക് ഈ ഓണററി പദവി ലഭിച്ചു. എന്നാല്‍ 1991-ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം അത് റദ്ദാക്കപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.