'സഹൃദയ'22 ഒക്ടോബര്‍ രണ്ടിന് പാലായില്‍

 'സഹൃദയ'22 ഒക്ടോബര്‍ രണ്ടിന് പാലായില്‍

പാലാ: സഹൃദയ 22 ഒക്ടോബര്‍ രണ്ടിന് പാലായില്‍ നടക്കും. എസ്.എം.വൈ.എം പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് രൂപതയിലെ എല്ലാ യുവജനങ്ങള്‍ക്കുമായി സഹൃദയ22 നടത്തുന്നത്.ഒക്ടോബര്‍ രണ്ടിന് കലാമത്സരം നടക്കും.

ക്രൈസ്തവരുടെ തനത് കലാരൂപങ്ങള്‍ വീണ്ടെടുക്കുകയാണ് ഈ കലാ മത്സരത്തിലൂടെ ലക്ഷ്യം ഇടുന്നത്. യുവജനങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും, സാഹോദര്യവും, കൂട്ടായ പ്രവര്‍ത്തന ശൈലിയും പരിശീലിക്കുന്നതിനുള്ള വേദിയാണ് ഈ കലാമാമാങ്കം എന്ന് ഡയറക്ടര്‍ ഫാദര്‍ മാണി കൊഴുപ്പന്‍കുറ്റിയ, പ്രസിഡന്റ് ജോസഫ് കിണറ്റുകര, ജനറല്‍ സെക്രട്ടറി ഡിബിന്‍ ഡൊമിനിക് എന്നിവര്‍ മാധ്യമങ്ങളെ അറിയിച്ചു.

റിന്റു റെജി, എഡ്വിന്‍ ജോഷി, ടോണി കവിയില്‍, നവ്യ ജോണ്‍, മെറിന്‍ തോമസ്, ലിയോണ്‍സ് സൈ, ലിയ തെരേസ് ബിജു, അഡ്വ.സാം സണ്ണി, ഗ്രീഷ്മ ജോയല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.