'ആസാദ് കാശ്മീര്‍ പരാമര്‍ശം; ജലീലിനെ അറസ്റ്റ് ചെയ്യണം': മുന്‍ സിമി നേതാവിനെ വിടാതെ പിന്തുടര്‍ന്ന് സുപ്രീം കോടതി അഭിഭാഷകന്‍

'ആസാദ്  കാശ്മീര്‍  പരാമര്‍ശം; ജലീലിനെ അറസ്റ്റ് ചെയ്യണം': മുന്‍ സിമി നേതാവിനെ വിടാതെ പിന്തുടര്‍ന്ന് സുപ്രീം കോടതി അഭിഭാഷകന്‍

ന്യൂഡല്‍ഹി; ആസാദ് കാശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെ വിടാതെ പിന്തുടര്‍ന്ന് സുപ്രീം കോടതി അഭിഭാഷകന്‍ ജി.എസ് മണി. ജലീലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തില്ലെന്നും രാജ്യദ്രോഹ പ്രസ്താവന നടത്തിയ വ്യക്തിയെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് അഡ്വ.ജി.എസ് മണി ഡല്‍ഹി ഡിസിപിക്ക് പരാതി നല്‍കി.

കാശ്മീര്‍ സന്ദര്‍ശിച്ചതിന് ശേഷം കെ.ടി ജലീല്‍ ഫെയ്‌സ്്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ പാക്കധീന കാശ്മീരെന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ആസാദ് കാശ്മീരെന്നാണ് ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പൊതുവെ പാകിസ്ഥാനും പാക് അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജന കാലത്ത് കാശ്മീര്‍ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീല്‍ നടത്തിയ മറ്റൊരു പരാമര്‍ശം.

എന്നാല്‍ പഷ്തൂണുകളെ ഉപയോഗിച്ച് കശ്മീര്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാന്‍ പിടിച്ചെടുക്കുകയായിരുന്നു. കാശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാകാലത്തെയും നിലപാട്. ജലീലിന്റെ പോസ്റ്റില്‍ വലിയ പിഴവമുണ്ടെന്ന് ചരിത്ര വിദഗ്ദരും വ്യക്തമാക്കിയിരുന്നു.

സംഭവം വിവാദമാകുകയും കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ രംഗത്തു വരികയും ചെയ്തതോടെ ജലീല്‍ സമ്മര്‍ദ്ദത്തിലായി. സിപിഎമ്മും വിവാദ പരാമര്‍ശത്തിനെതിരായ നിലപാട് സ്വീകരിച്ചതോടെ കൂടുതല്‍ പരുങ്ങളിലായ ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് തടിയൂരാനുള്ള ശ്രമവും നടത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.