മേഖല-യൂണിറ്റ് ആനിമേറ്റഴ്‌സ് സംഗമം നടത്തി കെ.സി.വൈ.എം മാനന്തവാടി രൂപത

മേഖല-യൂണിറ്റ് ആനിമേറ്റഴ്‌സ് സംഗമം നടത്തി കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: കെ.സി.വൈ.എം മാനന്തവാടി രൂപതയിലെ മേഖല-യൂണിറ്റ് ആനിമേറ്റർമാരുടെ സംഗമം "ആനിമ 2022" നടത്തപ്പെട്ടു. ആഗസ്റ്റ് 18 ന് ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന സംഗമത്തിന് രൂപതാ പ്രസിഡന്റ് റ്റിബിൻ വർഗീസ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. തീരദേശ ജനതയുടെ ജീവിത പ്രശ്നങ്ങൾ, ബഫർസോൺ വിഷയം എന്നിവയിൽ ശക്തമായ ഇടപെടൽ നടത്തുന്ന യുവജനങ്ങളെ അഭിനന്ദിക്കുകയും, പ്രാർത്ഥനയുടെ ചൈതന്യം കൂടുതലായി യുവത്വത്തിന് പകർന്നു നൽകുന്ന ആനിമേറ്റേഴ്സിന്റെ സേവനം സഭയ്ക്ക് അനിവാര്യമാണെന്ന് ഊന്നിപ്പറയുകയും ചെയ്തുകൊണ്ട് മാനന്തവാടി രൂപതാ വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ സംഗമം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ നിന്നും യൂണിറ്റുകളിൽ നിന്നുമായി 90 ഓളം ആനിമേറ്റർ സിസ്റ്റേഴ്സ് ഒന്നുചേർന്ന സംഗമത്തിൽ കെ.സി.വൈ.എം മാനന്തവാടി രൂപത ആനിമേറ്റർ സിസ്റ്റർ സാലി ആൻസ് സിഎംസി ആമുഖ പ്രഭാഷണം നടത്തി. 

യുവജനശുശ്രൂഷയെ വർണ്ണാഭമാക്കാനുള്ള വ്യത്യസ്ത ചിന്താശകലങ്ങളുമായി കെസിബിസി ജാഗ്രത കമ്മീഷൻ കോർഡിനേറ്റർ ശ്രീ. വിനോദ് നെല്ലിക്കൽ സെഷൻ നയിച്ചു. രൂപത വൈസ് പ്രസിഡന്റ്‌ നയന മുണ്ടയ്ക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തുപ്പുംങ്കര, ലിബിൻ മേപ്പുറത്ത് , കോർഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, ട്രഷറർ അനിൽ അമ്പലത്തിങ്കൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറയ്ക്കതോട്ടത്തിൽ, രൂപതാ സിൻഡിക്കേറ്റ് അംഗം ഡോ.സി. നാൻസി എസ്എബിഎസ്, രൂപതാ സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26