ബൈക്ക് ഓടിക്കുന്നതിനിടെ ഫേസ്ബുക്ക് ലൈവ്; യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി

ബൈക്ക് ഓടിക്കുന്നതിനിടെ ഫേസ്ബുക്ക് ലൈവ്; യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി

ചെറുതോണി: ബൈക്ക് ഓടിക്കുന്നതിനൊപ്പം മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് ലൈവ് വീഡിയോ ചെയ്ത യുവാവിനെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. ഇടുക്കി സ്വദേശി വിഷ്ണുവിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി നടപടിയെടുത്തത്. ഇയാളുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതോടൊപ്പം ഐഡിടിആര്‍ പരിശീലനത്തിന് പോകണമെന്നും ഇടുക്കി ആര്‍ടിഒ ഉത്തരവിട്ടു.

കഴിഞ്ഞ ദിവസമാണ് യുവാവ് തന്റെ ബൈക്കില്‍ ചെറുതോണിയില്‍ നിന്നും പൈനാവിനുള്ള വഴിയിലൂടെ മൊബൈല്‍ ഫോണില്‍ സോഷ്യല്‍ മീഡിയ ലൈവ് ഇട്ട് വാഹനം ഓടിച്ചത്. ഷാജി പാപ്പന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലൈവ് പുറത്തുവിട്ടത്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഇടുക്കി ആര്‍ടിഒ ഇയാളെ വിളിച്ചു വരുത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. മൂന്നുമാസത്തേക്ക് ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മാത്രമല്ല ഡ്രൈവര്‍മാരെ നേര്‍വഴിക്കെത്തിക്കുന്ന ഐഡിറ്റിആര്‍ ട്രെയിനിങ്ങിന് ഇയാള്‍ സ്വന്തം ചെലവില്‍ പോകണമെന്നും ആര്‍ടിഒ നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരാള്‍ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. അടുത്തിടെ ബൈക്ക് യാത്രികര്‍ ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നത് നിരോധിച്ചിരുന്നു. ഇത്തരത്തില്‍ വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കെതിരേ നടപടി എടുത്തു തുടങ്ങിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.