'നൻ പകൽ നേരത്ത് മയക്കം'; വൈറലായി കുഞ്ഞു പിഷാരടി

'നൻ പകൽ നേരത്ത് മയക്കം'; വൈറലായി കുഞ്ഞു പിഷാരടി

കൊച്ചി: സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറെയുള്ള താരമാണ് രമേശ് പിഷാരടി. കുറിക്കു കൊള്ളുന്ന കിടിലൻ ക്യാപ്ഷനുമായി പിഷാരടി പങ്കുവെക്കുന്ന പോസ്റ്റുകൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്. ഇപ്പോൾ പകലിരുന്ന് ഉറങ്ങുന്ന തന്റെ ഇളയ മകന്റെ ഒരു ക്യൂട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് പിഷാരടി. 


മമ്മൂട്ടിയുടെ പുതിയ ചിത്രം ‘നൻ പകൽ നേരത്ത് മയക്കം’ എന്ന കാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്. കസേരയിൽ ഇരുന്ന് ഉറക്കം തൂങ്ങുന്ന കുഞ്ഞിനെയാണ് വിഡിയോയിൽ കാണുന്നത്. തട്ടിവിളിക്കുമ്പോൾ കഷ്ടപ്പെട്ട് എഴുന്നേറ്റിരിക്കാനും കുഞ്ഞ് ശ്രമിക്കുന്നുണ്ട്. എന്തായാലും രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റുമായി എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.