പ്രിസർവേറ്റീവ്സ് ഇല്ലാതെ ചക്ക സൂക്ഷിക്കാന്‍ പുതുവഴികളുമായി 'ചക്കക്കൂട്ടം'

പ്രിസർവേറ്റീവ്സ് ഇല്ലാതെ ചക്ക സൂക്ഷിക്കാന്‍ പുതുവഴികളുമായി 'ചക്കക്കൂട്ടം'

കൊല്ലം: പ്രിസർവേറ്റീവ്സ് കൂടാതെ ചക്ക സൂക്ഷിക്കാനുള്ള പുതുവഴികളുമായി ചക്കക്കൂട്ടം. കൊല്ലം വെളിയത്തെ തപോവന്‍ ജാക്‌സ് എന്ന പ്ലാവ് പ്ലാന്റേഷന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന ചക്കക്കൂട്ടത്തിലെ ചിന്താവിഷയം ചക്ക എങ്ങനെ തനത് രീതിയിൽ സൂക്ഷിക്കും എന്നതായിരുന്നു. 

ജലാംശം മാറ്റി സൂക്ഷിക്കാനുള്ള ഡ്രൈയറുകള്‍ രംഗത്തെത്തിയിരിക്കുന്നു. ഇലക്ട്രിക്കല്‍ ഡ്രൈയറും വിറകുപയോഗിക്കുന്ന ഡ്രൈയറുകളുമുണ്ട്. ചക്കയരിഞ്ഞ് ഇതിലിട്ട് ഉണക്കിസൂക്ഷിച്ചാല്‍ പിന്നീട് ആവശ്യം വരുമ്പോള്‍ വെള്ളത്തിലിട്ടാല്‍ മതി. പ്രിസര്‍വേറ്റീവ് വേണ്ട. ചക്കയുടെ തനതു രുചിയോടെ തന്നെ നമുക്ക് ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണമെന്ന് തപോവന്റെ ഉടമയും അഭിഭാഷകനുമായ വെളിയം രാജീവ് പറഞ്ഞു.

പച്ചച്ചക്കയും ഇങ്ങനെ ഉണക്കി പിന്നീട് ചക്കപ്പുഴുക്കുണ്ടാക്കാന്‍ ഉപയോഗിക്കാം. ചക്കക്കുരുവും ഇതു പോലെ ഉണക്കി സൂക്ഷിക്കാം. ഉണക്കി മാത്രമല്ല ഫ്രീസ് ചെയ്തും സൂക്ഷിക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളും ഇപ്പോഴുണ്ട്. റിട്ടോര്‍ട്ട് പാക്കിങ് രീതിയും ഉണ്ട്. ചെലവു കൂടുമെന്നതാണ് പ്രശ്‌നം. രാജീവ് പറഞ്ഞു.

സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ കാര്‍ഷികരംഗം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ചക്ക പ്രേമികളുടെ കൂട്ടായ്മ ഈ ലക്ഷ്യത്തോടെ പുതിയ ആപ്ലിക്കേഷനുകൾ രംഗത്തെത്തിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.