കഴിക്കുമ്പോൾ ആദ്യ ഉരുള അച്ഛന്റെയോ അമ്മയുടെയോ വായില്‍ വെച്ച് കൊടുക്കാന്‍ മറക്കരുത്; കുട്ടികൾക്ക് ഉപദേശവുമായി വീണ്ടും കളക്ടർ മാമൻ

കഴിക്കുമ്പോൾ ആദ്യ ഉരുള അച്ഛന്റെയോ അമ്മയുടെയോ വായില്‍ വെച്ച് കൊടുക്കാന്‍ മറക്കരുത്; കുട്ടികൾക്ക് ഉപദേശവുമായി വീണ്ടും കളക്ടർ മാമൻ

ആലപ്പുഴ: കുട്ടികൾക്കായി വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ കളക്ടർ. അവധി ദിവസം മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചു കൊണ്ടാണ് കളക്ടര്‍ പോസ്റ്റുമായി എത്തിയത്.

അവധി ദിവസമായതിനാല്‍ അച്ഛനോടും അമ്മയോടും ഒപ്പം കൂടുതൽ സമയം ചിലവിടണം. ഭക്ഷണം കഴിക്കുമ്പോൾ ആദ്യ ഉരുള അവരുടെ വായിൽ വച്ചു കൊടുക്കാനും മറക്കരുത്. വൈകുന്നേരം അവരോടൊപ്പം പുറത്തേക്ക് നടക്കാന്‍ പോകുകയോ അടുത്തുള്ള പാര്‍ക്കിലോ ബീച്ചിലോ പോവുകയോ ചെയ്യണം. രണ്ടുപേരുടെയും നടുക്ക് കൈപിടിച്ചു വേണം നടക്കാന്‍. അച്ഛനും അമ്മയ്ക്കുമൊപ്പം പുറത്തു പോയതിന്റെ ചിത്രങ്ങളും തനിക്ക് അയയ്ക്കണമെന്ന് കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

കളക്ടർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:

'നാളെ സ്‌കൂള്‍ അവധി ഒക്കെയല്ലേ. അതുകൊണ്ട് എല്ലാവരും ഇന്ന് രാത്രി തന്നെ ഹോംവര്‍ക് ചെയ്ത് വെക്കണം. നാളെ പരമാവധി മൊബൈല്‍, ടി.വി, ഇന്റര്‍നെറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. അച്ഛനോടും അമ്മയോടും ഒപ്പം സമയം ചിലവിടണം. മൂന്ന് നേരവും അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം. ആദ്യ ഉരുള അവരുടെ വായില്‍ വെച്ച് കൊടുക്കാനും മറക്കരുത് കേട്ടോ.
വീട് വൃത്തിയാക്കാനും വീട്ടിലെ ജോലികള്‍ ചെയ്യാനും അച്ഛനെയും അമ്മയെയും സഹായിക്കണം. വൈകുന്നേരം അവരോടൊപ്പം പുറത്തേക്ക് നടക്കാന്‍ പോകുകയോ അടുത്തുള്ള പാര്‍ക്കിലോ ബീച്ചിലോ പോവുകയോ ചെയ്യണേ. രണ്ടുപേരുടെയും നടുക്ക് കൈപിടിച്ചു വേണം നടക്കാന്‍. എന്നിട്ട് നിങ്ങള്‍ എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോ എനിക്കും ഷെയര്‍ ചെയ്യുമല്ലോ…
ഒത്തിരി സ്‌നേഹത്തോടെ
നിങ്ങളുടെ സ്വന്തം കളക്ടർ'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.