ദോഹ: ഫിഫ ലോകകപ്പിന്റെ ആവേശം ഒട്ടും ചോരാതെ ആരാധകരിലേക്ക് എത്തിക്കാന്‍ രണ്ടാമത്തെ ഔദ്യോഗിക ഗാനം കൂടി പുറത്തിറക്കി സംഘാടകർ. വെള്ളിയാഴ്ച രാത്രിയാണ് അർഹബോ ഗാനം പുറത്തിറക്കിയത്. ഇറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തു. 3.46 മിനിറ്റ് ദൈർഘ്യമുളള ഗാനം ആഗസ്റ്റ് 26 ന് മറ്റു പ്ലാറ്റ് ഫോമുകള്‍ വഴി ആരാധകരിലെത്തുമെന്നും സംഘാടകർ അറിയിച്ചു.
കോംങ്കോ-ഫ്രഞ്ച് റാപ്പർ ഗിംസും ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവ് പ്യൂടോറികൻ ഗായൻ ഒസുനയുമാണ് 'അർഹാബോ' ഒരുക്കിയിരിക്കുന്നത്.
ഏപ്രില്‍ ആദ്യ വാരത്തിലാണ് ലോകകപ്പിലെ ആദ്യ ഗാനമായ ഹയാ ഹയാ പുറത്തിറക്കിയത്. ഈ ഗാനത്തിനും വലിയ ആരാധക പ്രീതി ലഭിച്ചിരുന്നു. നൈജീരിയൻ ആഫ്രോ ബീറ്റ്സ് ഗായകൻ ഡേവിഡോ, ഖത്തരി ഗായിക ആയിഷ, യു.എസ് പോപ് താരം ട്രിനിഡാഡ് കാർഡോണ എന്നിവരാണ് ഈ ഗാനം ഒരുക്കിയിരുന്നത്. ഒന്നിലേറെ ഔദ്യോഗിക ഗാനങ്ങള്‍ പുറത്തിറക്കിയ ആദ്യ ലോകകപ്പ് ഫുട്ബോള്‍ ആയി മാറുകയാണ് ഖത്തർ ലോകകപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.