അനധികൃത മസാജ് കേന്ദ്രങ്ങളില്‍ പരിശോധന, 870 പേർ പിടിയിലായി.

അനധികൃത മസാജ് കേന്ദ്രങ്ങളില്‍ പരിശോധന, 870 പേർ പിടിയിലായി.

ദുബായ്: എമിറേറ്റില്‍ കഴിഞ്ഞ 15 മാസമായി നടന്ന പരിശോധനയില്‍ 5.9 ദശലക്ഷം അധനികൃത മസാജ് കാർഡുകള്‍ പിടിച്ചെടുത്തു. 870 പേരാണ് അറസ്റ്റിലായത്. 2021 ലും 2022 ന്‍റെ ആദ്യമൂന്നുമാസത്തിലും നടത്തിയ പരിശോധനയുടെ വിവരങ്ങളാണിതെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവരില്‍ 588 പേർ പൊതു മര്യാദങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലായത്. 309 പേർ മസാജ് കാർഡുകള്‍ പ്രിന്‍റ് ചെയ്തതിനും വിതരണം ചെയ്തതിനുമാണ് പിടിയിലായത്. ഈ കാർഡുകളിലുണ്ടായിരുന്ന നമ്പറുകളിലെ 919 ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

വ്യാജ  മസാജ് കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നല്‍കി.മസാജ് കേന്ദ്രങ്ങളുടെ മറവില്‍ തട്ടിപ്പ് നടത്തുന്നവരുമുണ്ട്. ഇവരുടെ ചതിക്കുഴിയില്‍ പെട്ട് പണവും വിലപിടിപ്പുളള സാധനങ്ങളും നഷ്ടപ്പെട്ട പലരും മാനക്കേട് ഭയന്ന് പുറത്തുപറയുകയോ നിയമനടപടികള്‍ക്ക് ശ്രമിക്കുകയോ ഇല്ല. അതുകൊണ്ടുന്നതന്നെ ജാഗ്രതപാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

സമൂഹമാധ്യമങ്ങളിലൂടെയോ നിർത്തിയിട്ട വാഹനങ്ങളിലൂടെയോ മസാജ് കേന്ദ്രങ്ങളുടെ പരസ്യക്കാർഡുകള്‍ പ്രചരിപ്പിക്കുന്നത്.

നിയമവിരുദ്ധമായ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പൊതു ധാർമ്മികത ലംഘിക്കുന്ന അസഭ്യമായ ചിത്രങ്ങളും ഇത്തരം കാർഡുകളിലുണ്ടെന്നും പോലീസ് പറഞ്ഞു. പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയെന്നത് ലക്ഷ്യമിട്ട് 600 ബോധവല്‍ക്കരണ ബ്രോഷറുകള്‍ വിതരണം ചെയ്തു. 8007 കമ്പനികളിലെ 53816 പേർക്ക് ഇതിന്‍റെ ഗുണഫലം ലഭ്യമായിട്ടുണ്ടെന്നാണ് കണക്ക്. 901 എന്ന നമ്പറിലോ ദുബായ് ഐ എന്ന ആപ്പ് ഉപയോഗിച്ചോ നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്കും റിപ്പോർട്ട് ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.