ചെറിയ പൊടിക്കൈകള്‍ മാത്രം മതി കഴുത്തിലെ കറുപ്പ് അകറ്റാം !

ചെറിയ പൊടിക്കൈകള്‍ മാത്രം മതി കഴുത്തിലെ കറുപ്പ് അകറ്റാം !

ചിലര്‍ക്ക് കഴുത്തിന് ചുറ്റും ഒരു പ്രത്യേക ഇരുളിമ ഉണ്ടാകാറുണ്ട്. ചിലര്‍ക്ക് കഴുത്തിന്റെ പുറകില്‍ മാത്രമായിരിക്കും കറുപ്പ് നിറം ഉണ്ടാകുന്നത്. ഇത്തരത്തില്‍ കറുപ്പ് നിറം ഉണ്ടാകുന്നത് എങ്ങിനെയെന്നും ഇത് മാറ്റിയെടുക്കുവാന്‍ വീട്ടില്‍ തന്നെ എന്തെല്ലാം ചെയ്യാം എന്നും നോക്കാം.
പല കാരണങ്ങള്‍ കൊണ്ട് കഴുത്തില്‍ കറുപ്പ് നിറം ഉണ്ടാകാറുണ്ട്. ചിലര്‍ക്ക് തൈറോയ്ഡ് അല്ലെങ്കില്‍ പിസിഒഡി പോലെയുള്ള പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ കഴുത്ത് നന്നായി കറുത്ത് വരുന്നത് കാണാം. അതുപോലെ തന്നെ അമിതവണ്ണം ഉള്ളവരുടേയും കഴുത്ത് പരിശോധിച്ചാല്‍ നല്ലപോലെ കറുപ്പ് നിറം കാണുവാന്‍ സാധിക്കും.
കറുപ്പ് നിറം വരുന്നതിന്റെ മറ്റൊരു കാരണങ്ങളില്‍ ഒന്നാണ് കൃത്യമായ പരിചരണം നല്‍കാത്തത്. ഇത് ചെളി കഴുത്തില്‍ ഇരിക്കുന്നതിനും ഇത് കഴുത്തില്‍ കറുപ്പ് നിറം ഉണ്ടാകുന്നതിനും കാരണമാകുന്നു. മാരകമായ അസുഖങ്ങള്‍ ഉള്ളവരിലും എല്ലാം തന്നെ കഴുത്ത് കറുത്ത് വരുന്നതായി കാണാം. ഇത്തരത്തില്‍ കഴുത്തില്‍ ഉണ്ടാകുന്ന കറുപ്പ് മാറ്റിയെടുക്കുവാന്‍ എന്തെല്ലാം ചെയ്യണം എന്ന് നോക്കാം.
1. ബേക്കിങ് സോഡ
കഴുത്തിലെ കറുപ്പ് കുറയ്ക്കുവാന്‍ നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ബേക്കിങ് സോഡ. ഇത് ചെളി നീക്കം ചെയ്യുന്നതിനും ചര്‍മ്മം ലൈറ്റാക്കി എടുക്കുന്നതിനും സഹായിക്കും. ഇത് എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.
രണ്ടോ അതില്‍ കൂടുതലോ ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡ എടുക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നല്ല പേയ്സ്റ്റ് രൂപത്തില്‍ ആക്കുക. ഇത് കഴുത്തില്‍ കറുപ്പ് ഉള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. നന്നായി പുരട്ടിയതി ഉണങ്ങിയതിനുശേഷം നന്നായി സ്‌ക്രബ് ചെയ്തതിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത് എല്ലാ ദിവസവും ചെയ്യുന്നത് വളരെ നല്ലതാണ്. ഇത്തരത്തില്‍ ചെയ്തതിന് ശേഷം മോയ്സ്ചറൈസര്‍ പുരട്ടുവാന്‍ മറക്കരുത്. അല്ലാത്തപക്ഷം, ചര്‍മ്മം വല്ലാതെ വരണ്ടു പോകുവാന്‍ സാധ്യതയുണ്ട്.
2. മഞ്ഞള്‍ ഫെയ്സ്പാക്ക്
പൊതുവില്‍ ചര്‍മ്മത്തിന് നിറം ലഭിക്കുവാന്‍ ഉപയോഗിച്ച് വരുന്ന ഒന്നാണ് മഞ്ഞള്‍. ഇത് ഉപയോഗിച്ച് ഫെയ്സ്പാക്ക് തയ്യാറാക്കി കഴുത്തില്‍ പുരട്ടുന്നത് നല്ലതാണ്. ഇത് തയ്യാറാക്കുവാനായി രണ്ട് ടേബിള്‍ സ്പൂണ്‍ കടലപ്പൊടിയും ഒരു സ്പൂണ്‍ മഞ്ഞളും ഒരു നാരങ്ങയുടെ പകുതിയും എടുത്ത് അതും കുറച്ച് റോസ് വാട്ടറും
ചേര്‍ത്ത് ഇതിനെ പേയ്സ്റ്റ് രൂപത്തില്‍ ആക്കാം. ഇത് കഴുത്തില്‍ നന്നായി തേച്ച് പിടിപ്പിക്കാവുന്നതാണ്. നന്നായി ഉണങ്ങിയതിനു ശേഷം കഴുകി കളയാം.
3. ഉരുളക്കിഴങ്ങ് ജ്യൂസ്
കണ്ണിന് ചുറ്റുമുള്ള കറുപ്പായാലും അതുപോലെ കഴുത്തിന് ചുറ്റുമുള്ള കറുപ്പായാലും ഇത് മാറ്റിയെടുക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. ഇത് തയ്യാറാക്കുന്നതിനായി ഉരുളക്കിഴങ്ങ് നന്നായി കഴുകി നുറുക്കി അരച്ച് ഇതിന്റെ നീര് എടുക്കുക. ഇത് കഴുത്തില്‍ പുരട്ടാവുന്നതാണ്. ഇത് അടുപ്പിച്ച് പുരട്ടുന്നതിലൂടെ കഴുത്തിലേയും കണ്ണിലേയും കറുപ്പ് നിറം കുറയ്ക്കുവാന്‍ വളരെയധികം സഹായിക്കും.
4. കറ്റാര്‍വാഴ
ചര്‍മ്മത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും ഏറ്റവും നല്ല പരിഹാരമാണ് കറ്റാര്‍വാഴ ജെല്‍. നല്ല അലോവേര ജെല്‍ എടുത്ത് ദിവസത്തില്‍ മൂന്ന് നേരം കഴുത്തില്‍ പുരട്ടുന്നത് കഴുത്തിലെ കറുപ്പ് വേഗത്തില്‍ കുറയ്ക്കുവാന്‍ സഹായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.