കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കരുത്, ഓ‍‍ർമ്മപ്പെടുത്തി പോലീസ്

കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കരുത്, ഓ‍‍ർമ്മപ്പെടുത്തി പോലീസ്

ദുബായ്: എമിറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി വാഹനങ്ങളില്‍ കുടുങ്ങിയ 36 കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് ദുബായ് പോലീസ്. ഈ വർഷം ഇതുവരെയുളള കണക്കാണിത്. കുട്ടികളെ വാഹനത്തിനുളളില്‍ അശ്രദ്ധയോടെ ഇരുത്തുന്നതിന് രക്ഷിതാക്കള്‍ കർശനമായ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി.

കടുത്ത ചൂടാണ് രാജ്യത്ത്. വാഹനങ്ങളിലെ ചൂട് 70 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധവേണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. വാഹനത്തിനുളളില്‍ കുട്ടികള്‍ ശ്വാസം മുട്ടി ബോധരഹിതരാകാനും സമയ ദൈർഘ്യം കൂടിയാല്‍ മരണം തന്നെ സംഭവിക്കാനും സാധ്യതയുണ്ട്. കുറഞ്ഞ സമയത്തേക്കാണെങ്കിലും കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കരുത്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തത് നിയമത്തില്‍ ഗുരുതര വീഴ്ചയായി കണക്കാക്കും. ഇത്തരത്തിലുളള വീഴ്ചകള്‍ക്ക് രക്ഷിതാക്കള്‍ക്ക് 5000 ദിർഹത്തില്‍ കുറയാത്ത പിഴയോ ജയില്‍ ശിക്ഷയോ നല്‍കുമെന്ന് അബുദബി പോലീസ് ട്രാഫിക് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടർ മുഹമ്മദ് ഹമദ് അല്‍ ഇസൈ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.