മലങ്കര ഓർത്തഡോക്‌സ് സഭാമാനേജിംഗ് കമ്മിറ്റിയംഗ സ്ഥാനത്തു നിന്നു വിരമിച്ച ജോർജ് തുമ്പയിലിന് ഹൃദ്യമായ യാത്രയയപ്പും ഭാവുകങ്ങളും നേർന്നു

മലങ്കര ഓർത്തഡോക്‌സ് സഭാമാനേജിംഗ് കമ്മിറ്റിയംഗ സ്ഥാനത്തു നിന്നു വിരമിച്ച ജോർജ് തുമ്പയിലിന് ഹൃദ്യമായ യാത്രയയപ്പും ഭാവുകങ്ങളും നേർന്നു

മൗണ്ട് ഒലീവ് (ന്യൂജഴ്‌സി): മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമോന്നത പ്രതിനിധി സമിതിയായ മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയിൽ 5 വർഷത്തെ സ്തുത്യർഹമായ സേവനം ചെയ്ത അമേരിക്കൻ നോർത്ത് ഈസ്റ്റ് ഭദ്രാസനാംഗമായ ജോർജ്ജ് തുമ്പയിലിനു മാനേജിംഗ് കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പും ഭാവുകങ്ങളും നേർന്നു. ഫാ. ലാബി ജോർജ്ജ് പനയ്ക്കാമറ്റം, റോയി എണ്ണച്ചേരിൽ, ജോസഫ് അബ്രാഹം എന്നിവരായിരുന്നു ജോർജ് തുമ്പയിലിനൊപ്പം അമേരിക്കൻ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിൽ നിന്നുണ്ടായിരുന്ന മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ.

ഈ മാസം നാലിന് പത്തനാപുരം തോമാ മാർ ദിവന്നാസിയോസ് നഗറിൽ നടന്ന മലങ്കര സുറിയാനി അസോസിയേഷനിൽ ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പുകളിൽ ഒന്നായ വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി അസോസിയേഷൻ മാനേജിംഗ് കമ്മിറ്റിയിലേക്ക് 47 വൈദികരെയും 94 അൽമേനികളെയും ഉൾപ്പെടെ 141 അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് ഇക്കഴിഞ്ഞ അഞ്ച് വർഷം അസോസിയേഷൻ അംഗങ്ങളായിരുന്നവർക്കുള്ള മെമന്റോകൾ വിതരണം ചെയ്തത്. ഇവരുടെ സേവനങ്ങൾ ഏറെ വിലമതിക്കുന്നതാണെന്ന് യോഗം വിലയിരുത്തി.

സൂം മീറ്റിംഗിലൂടെ സമ്മേളനത്തിൽ പങ്കെടുത്ത ജോർജ് തുമ്പയിലിനുള്ള ഉപഹാരം സമ്മേളനത്തിൽ പങ്കെടുത്ത ഷാജി വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മന്റെ ഓഫീസിൽ നിന്നും ഏറ്റുവാങ്ങി തുമ്പയിലിന്റെ ഇടവക വികാരി ഫാ. ഷിബു ഡാനിയലിനെ ഏൽപ്പിക്കുകയുമായിരുന്നു.
ഓഗസ്റ്റ് 14 ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുമോദന യോഗത്തിൽ വികാരി ഫാ. ഷിബു ഡാനിയേൽ ആമുഖ പ്രസംഗം നടത്തി. തുടർന്ന് മാനേജിംഗ് കമ്മിറ്റി നൽകിയ മൊമെന്റോ ജോർജ് തുമ്പയിൽ ഏറ്റുവാങ്ങി. ഇടവക സെക്രട്ടറി ഡോ ജോളി കുരുവിള, ജോയിന്റ് ട്രഷറർ റോഷിൻ ജോർജ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഷാജി വർഗീസ്, ഭദ്രാസന പ്രതിനിധി ഫിലിപ്പ് തങ്കപ്പൻ, ജോയിന്റ് സെക്രട്ടറി ഫിലിപ് ജോസഫ്, എം എം വി എസ് റീജിയണൽ കോർഡിനേറ്ററും ജോർജ് തുമ്പയിലിന്റെ സഹധർമ്മിണിയുമായ ഇന്ദിര തുമ്പയിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സഭാ മാനേജിംഗ് കമ്മിറ്റി എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിനു പുറമെ അഭിവന്ദ്യ യൂഹാനോൻ മാർ ദീയസ്‌ക്കോറോസ് മെത്രാപ്പോലിത്തയുടെ കീഴിലുള്ള 15 അംഗ മീഡിയാ റിലേഷൻ കമ്മിറ്റി അംഗവുമായിരുന്നു ജോർജ്ജ് തുമ്പയിൽ.

ദൈവം തന്ന അനുഗ്രഹങ്ങളെ ഓർത്ത് നന്ദി പറയുകയും കഴിഞ്ഞ 5 വർഷങ്ങൾ ദൈവാനുഗ്രഹത്തിനായി ജീവിതകാലമെല്ലാം ഓർത്തുവയ്ക്കുവാനും അതിനു ഇടയാക്കിയ ഇടവകക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുകയാണെന്നും മറുപടി പ്രസംഗത്തിൽ ജോർജ് തുമ്പയിൽ പറഞ്ഞു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.