സിനിമ തിയേറ്ററിൽ വെച്ചാണ് യേശുവിനെ അറിയുന്നത്: അമേരിക്കൻ അവതാരിക കാത്തി ലീ ഗിഫോർഡ്

സിനിമ തിയേറ്ററിൽ വെച്ചാണ് യേശുവിനെ അറിയുന്നത്: അമേരിക്കൻ അവതാരിക കാത്തി ലീ ഗിഫോർഡ്

കാലിഫോര്‍ണിയ: യേശുവുമായുള്ള തന്റെ ആദ്യ കണ്ടുമുട്ടൽ പങ്കുവെച്ച് അമേരിക്കന്‍ ടിവി അവതാരികയും ഗായികയും ഗാന രചയിതാവുമായ കാത്തി ലീ ഗിഫോര്‍ഡ്. 'ദി പ്രോഡിഗല്‍ സ്റ്റോറീസ് പോഡ്കാസ്റ്റ്’ എന്ന ജനപ്രിയ ടിവി പരിപാടിയില്‍ വെച്ചാണ് ഗിഫോർഡ് തന്റെ ജീവിതത്തിലേക്ക് യേശു ആദ്യമായി കടന്നുവന്ന നിമിഷം പങ്കുവെച്ചത്.

12 വയസുള്ള ഒരു ചെറിയ യഹൂദ പെൺകുട്ടിയായ താന്‍ ഒരു സിനിമ തിയേറ്ററിൽ വെച്ചാണ് യേശുവിനെ അറിയുന്നത്. ബില്ലി ഗ്രഹാം ഓർഗനൈസേഷൻ പുറത്തിറക്കിയ ആ സിനിമയിലൂടെ യേശു തന്റെ ഹൃദയത്തോട് സംസാരിച്ചുവെന്നും ഗിഫോർഡ് പറഞ്ഞു. തന്റെ ഹൃദയത്തെയും മനസിനേയും എന്നെന്നേക്കുമായി മാറ്റിയ സംഭവമായിരുന്നു അതെന്നു ഗിഫോർഡ് കൂട്ടിച്ചേര്‍ത്തു. 

തന്റെ ശേഷിച്ച ജീവിതം ബൈബിള്‍ കഥകള്‍ പറയുവാനാണ് താന്‍ ഉദേശിക്കുന്നത്. “വായു തരംഗങ്ങളുടെ ഉടമ പിശാചല്ല, മറിച്ച് കര്‍ത്താവാണ്” എന്ന് പറഞ്ഞ ഗിഫോര്‍ഡ് എല്ലാം ദൈവത്തിനുള്ളതാണെന്നും ദൈവ രാജ്യത്തിനായി അവയെല്ലാം തിരിച്ചുപിടിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ക്രിസ്തീയമെന്ന് പറഞ്ഞുകൊണ്ട് അനാവശ്യ ഉള്ളടക്കങ്ങളുമായി കലാസൃഷ്ടികള്‍ നടത്തി അനുഗ്രഹീതരാകാമെന്ന വ്യാമോഹം ഉപേക്ഷിച്ച് മികവുറ്റ വിനോദപരിപാടികള്‍ സൃഷ്ടിക്കുവാന്‍ പറഞ്ഞ ഗിഫോര്‍ഡ് തന്റെ പുതിയ സിനിമ ഇത്തരത്തിലുള്ളതായിരിക്കുമെന്നും ഇത്തരത്തിലൊരു സിനിമ ആരും കണ്ടിട്ടുണ്ടാവില്ലെന്നും പറയുന്നു. 

“ലിവ് വിത്ത്‌ റെജിസ് ആന്‍ഡ്‌ കാത്തി ലീ”. എന്‍.ബി.സി യുടെ “റ്റുഡേ” എന്നീ പരിപാടികള്‍ വഴിയാണ് കാത്തി ലീ അമേരിക്കന്‍ ഭവനങ്ങള്‍ക്കു സുപരിചിതയായത്. നിരവധി പ്രാവശ്യം എമ്മി അവാര്‍ഡ് ജേതാവായിട്ടുള്ള അവതാരിക കൂടിയാണ് ഗിഫോര്‍ഡ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.