സിവിക് ചന്ദ്രനെതിരായ കേസിലെ വിവാദ പരാമര്‍ശം: കോഴിക്കോട് ജില്ലാ ജഡ്ജിക്ക് സ്ഥലം മാറ്റം

സിവിക് ചന്ദ്രനെതിരായ കേസിലെ വിവാദ പരാമര്‍ശം: കോഴിക്കോട് ജില്ലാ ജഡ്ജിക്ക് സ്ഥലം മാറ്റം

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ വിവാദ പരാമർശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാർ ഉൾപ്പെടെ നാല് ജഡ്ജിമാർക്ക് സ്ഥലം മാറ്റം. കൊല്ലം ലേബർ കോടതിയിലേക്കാണ് മാറ്റം. അതേസമയം മഞ്ചേരി ജില്ലാ ജ‍ഡ്‌ജി മുരളീ കൃഷ്‌ണൻ എസിനെ കോഴിക്കോട് സെഷൻസ് കോടതിയിലെ പുതിയ ജ‍ഡ്‌ജിയായി നിയമിച്ചു.

കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് സർക്കാരും ആവശ്യപ്പെട്ടിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്‌റ്റർ ചെയ്‌ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യം റദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.

പരാമർശങ്ങൾ ഇരയുടെ ഭരണഘടന സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്നും സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.