ലാവ്‌ലിന്‍ കേസ്: സെപ്റ്റംബര്‍ 13ന് സുപ്രീം കോടതി പരിഗണിക്കും; പട്ടികയില്‍ നിന്ന് മാറ്റരുതെന്ന് ജസ്റ്റിസ് യു.യു ലളിത്

ലാവ്‌ലിന്‍ കേസ്: സെപ്റ്റംബര്‍ 13ന് സുപ്രീം കോടതി പരിഗണിക്കും; പട്ടികയില്‍ നിന്ന് മാറ്റരുതെന്ന് ജസ്റ്റിസ് യു.യു ലളിത്

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്റ്റംബര്‍ 13ന് സുപ്രീം കോടതി പരിഗണിക്കും. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ലാവ്‌ലിന്‍ കേസ് മാറ്റരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് യു.യു ലളിതിന്റേതാണ് നിര്‍ദ്ദേശം.

യു.യു ലളിത് അധ്യക്ഷതയിലുള്ള ബെഞ്ചിന് മുന്‍പാകെയാണ് നിലവില്‍ എസ്എന്‍സി ലാവ്‌ലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണനയ്ക്ക് ഉള്ളത്. നിലവില്‍ സുപ്രീം കോടതിയുടെ അഡ്വാന്‍സ് ലിസ്റ്റ് പ്രകാരം സെപ്റ്റംബര്‍ 13ന് ഹര്‍ജികള്‍ പരിഗണിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. 13ന് പരിഗണിക്കുന്ന പട്ടികയില്‍ നിന്ന് ഈ ഹര്‍ജി നീക്കരുതെന്ന് കഴിഞ്ഞ ദിവസം ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുന്‍പാകെ ആവശ്യം ഉയര്‍ന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. നിരവധി തവണ ഹര്‍ജി മാറ്റി വച്ച സാഹചര്യത്തിലാണ് നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.