എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ നടപടിക്രമവുമായി എസ്ബിഐ

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ നടപടിക്രമവുമായി  എസ്ബിഐ

ന്യൂഡല്‍ഹി: സുരക്ഷയുടെ ഭാഗമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പുതിയ നടപടിക്രമവുമായി എസ്ബിഐ. പുതിയ തീരുമാനം പ്രകാരം എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഒരു ഒടിപി കൂടി നല്‍കേണ്ടി വരും.

പതിവ് പോലെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. ഈ പ്രക്രിയയില്‍ കാര്യമായ മാറ്റങ്ങളില്ല. പക്ഷേ പണം വരുന്നതിന് മുന്‍പ് മൊബൈലില്‍ ഒരു ഒടിപി വരും. ഈ ഒടിപി എടിഎം മെഷീനില്‍ നല്‍കിയാല്‍ മാത്രമേ പണം വരികയുള്ളു.

പതിനായിരം രൂപയ്ക്ക് മുകളിലുള്ള പിന്‍വലിക്കലുകള്‍ക്ക് മാത്രം ഒടിപി നല്‍കിയാല്‍ മതി. പുതിയ മാറ്റം വരുന്നതോടെ ഓണ്‍ലൈന്‍ പണത്തട്ടിപ്പ് ഉപയോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കുമെന്നും അവരുടെ അനുവാദമില്ലാതെ പണം പിന്‍വലിക്കാനാകില്ലെന്ന് ബാങ്ക് പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.