വാഷിങ്ടണ്‍ ഡിസിയില്‍ വെടിവയ്പ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു; മൂന്നു പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍ ഡിസിയില്‍ വെടിവയ്പ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു; മൂന്നു പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത്വെസ്റ്റ് വാഷിങ്ടണിലെ ട്രക്സ്റ്റണ്‍ സര്‍ക്കിളില്‍ ബുധനാഴ്ച വൈകിട്ടാണ് (പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.50) വെടിവയ്പ്പുണ്ടായത്.

വാഹനത്തിലെത്തിയ രണ്ടുപേര്‍ സെമി ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ച് തെരുവിലുണ്ടായിരുന്ന ആളുകള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് ഇവര്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. രണ്ടുപേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

രാജ്യതലസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാര്‍ താമസിക്കുന്ന കേന്ദ്രത്തിന് മുന്നിലാണ് സംഭവമുണ്ടായത്. ഈ മേഖലയില്‍ നിരവധി സ്‌കൂളുകളുമുണ്ട്.

പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. വെടിവയ്പ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് പൊലീസ് ചീഫ് അഷന്‍ ബെനഡിക്റ്റ് അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.