ലോകത്താദ്യമായി ഇറ്റലിയില്‍ ഒരു വ്യക്തിയില്‍ ഒരേ സമയം കോവിഡും മങ്കിപോക്‌സും എച്ച്.ഐ.വിയും സ്ഥിരീകരിച്ചു

ലോകത്താദ്യമായി ഇറ്റലിയില്‍ ഒരു വ്യക്തിയില്‍ ഒരേ സമയം കോവിഡും മങ്കിപോക്‌സും എച്ച്.ഐ.വിയും സ്ഥിരീകരിച്ചു

റോം: ലോകത്താദ്യമായി ഇറ്റലിയില്‍ യുവാവിന് ഒരേ സമയം കോവിഡും മങ്കിപോക്‌സും എച്ച്.ഐ.വിയും പിടിപ്പെട്ടു. 36 വയസുകാരനായ യുവാവിനാണ് മൂന്ന് വൈറസുകളും ബാധിച്ചത്.

ജേര്‍ണല്‍ ഓഫ് ഇന്‍ഫെക്ഷനിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്‌പെയിനില്‍ അഞ്ചു ദിവസത്തെ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയാണ് യുവാവിന് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. സ്വവര്‍ഗാനുരാഗിയായ യുവാവ് സ്‌പെയിനില്‍ ഒന്നിലധികം പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ചിരുന്നു.

പനിയും തൊണ്ടവേദനയും ക്ഷീണവുമാണ് യുവാവിന് ആദ്യം അനുഭവപ്പെട്ട ലക്ഷണങ്ങള്‍.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തിന് ശേഷം ഇയാളുടെ ശരീരത്തില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു. ഇറ്റലിയിലെ കറ്റാനിയ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തയാളെ വിശദപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് എച്ച്.ഐ.വിയും മങ്കിപോക്‌സും സ്ഥിരീകരിച്ചത്.

ഈയടുത്താണ് ഇയാള്‍ക്ക് എച്ച്.ഐ.വിയുണ്ടായതെന്ന് പരിശോധനയില്‍നിന്നു വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം കോവിഡില്‍ നിന്നും മങ്കിപോക്‌സില്‍ നിന്നും മുക്തനായ യുവാവ് ആശുപത്രി വിട്ടു. കോവിഡും മങ്കിപോക്‌സും എച്ച്.ഐ.വിയും ഒരാള്‍ക്ക് ബാധിക്കുന്നത് ഇതാദ്യമായാണ്. നേരത്തെ മങ്കിപോക്‌സും എച്ച്.ഐ.വിയും ഒരാള്‍ക്ക് ബാധിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.