'അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഇല്ല'; നിലപാട് വ്യക്തമാക്കി സോണിയ ഗാന്ധി

'അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഇല്ല'; നിലപാട് വ്യക്തമാക്കി സോണിയ ഗാന്ധി

ന്യൂഡൽഹി: അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഗാന്ധി ഇല്ലെന്ന് നെഹ്റു കുടുംബം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയുടെ പേര് ചർച്ച ചെയ്യേണ്ടെന്നാണ് നെഹ്റു കുടുംബത്തിന്റെ നിലപാട്. സോണിയ ഗാന്ധിയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ച് മുതിർന്ന നേതാക്കളോട് നിലപാട് വ്യക്തമാക്കിയത്.

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയുടെ പേര് ഉയർത്തുന്നത് വിവാദങ്ങൾക്ക് വഴിവെക്കും. രാഹുൽ ഗാന്ധി തയ്യാറായില്ലെങ്കിൽ പ്രിയങ്ക ഗാന്ധി പാർട്ടിയുടെ ചുമതല ഏറ്റെടുക്കണമെന്ന് ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നെഹ്റു കുടുംബത്തിന്‍റെ നിലപാട്. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷൻ ആകട്ടെ എന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാൻ ഇല്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് നേതൃത്വം പുതിയ അധ്യക്ഷനെ തേടുന്നത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.