കൊച്ചി: കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ്. 11 എടിഎമ്മുകളിൽ നിന്ന് പണം കവർന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മുകളിലാണ് തട്ടിപ്പ് നടന്നത്. സെപ്റ്റംബർ 18 മുതൽ നടന്ന തട്ടിപ്പിൽ ലക്ഷക്കണക്കിന് തുക നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക വിവരം.
കളമശേരി പോലീസ് ലിമിറ്റിൽ മാത്രം ഏഴു തവണ തട്ടിപ്പ് നടത്തിയതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കാൽ ലക്ഷത്തോളം രൂപ ഇങ്ങനെ തട്ടിയെടുത്തതായി ആണ് റിപ്പോർട്ട്. ആഗസ്റ്റ് 18, 19 തീയതികളിലാണ് എടിഎമ്മുകളിൽ നിന്ന് പണം നഷ്ടമായത്.
പണം വരാതിരിക്കാൻ പ്രത്യേക തരം സ്കെയിൽ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇടപാടുകാർ എടിഎമ്മിൽ കയറുന്നതിന് മുന്നോടിയായി ഇയാൾ കയറി മെഷീനിലെ പണം വരുന്ന ഭാഗം സ്കെയിൽ ഉപയോഗിച്ച് അടച്ചുവെക്കുകയാണ് ചെയ്യുന്നത്. പണം ലഭിക്കാതെ ഇടുപാടുകാര്‍ മടങ്ങിയതിന് പിന്നാലെ തടസം നീക്കി പണം സ്വന്തമാക്കുകയാണ് ചെയ്യും. ഇത്തരത്തിൽ തട്ടിപ്പിലൂടെ നിരവധി ഇടപാടുകാർക്കാണ് പണം നഷ്ടമായത്. പോലീസ് പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.