ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ദേശീയ പാര്‍ട്ടികള്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ സമാഹരിച്ച തുകയുടെ കണക്കുകള്‍ പുറത്ത്. അജ്ഞാത സ്ത്രോതസുകളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 15078 കോടിയിലധികം രൂപയെന്നാണ് റിപ്പോര്‍ട്ട്. 2004-05 മുതല്‍ സമാഹരിച്ച സംഭാവനകള്‍ സംബന്ധിച്ച വിവരങ്ങള്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസാണ് പുറത്തുവിട്ടത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായ നികുതി വകുപ്പ് മുന്‍പാകെ സമര്‍പ്പിച്ച വിവരങ്ങളെ അവലംബിച്ചാണ് അസോസിയേഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. 2020 ല്‍ മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ അജ്ഞാത സ്രോതസില്‍ നിന്നും 691 കോടി രൂപ സമാഹരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ പാര്‍ട്ടികളായ ബിജെപി, കോണ്‍ഗ്രസ്, എഐടിസി, സിപിഎം, എന്‍സിപി, ബിഎസ്പി, സിപിഐ തുടങ്ങിയവര്‍ ഇത്തരത്തില്‍ സംശയാസ്പദമായ രീതിയില്‍ പണം നേടിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളും പിന്നിലല്ല. എഎപി, എജിപി, എഐഎഡിഎംകെ, എഐഎഫ്ബി, എഐഎംഐഎം, എഐയുഡിഎഫ്, ബിജെഡി, സിപിഐ (എംഎല്‍എല്‍), ഡിഎംഡികെ തുടങ്ങിയവയ്ക്കും ഇത്തരത്തില്‍ അജ്ഞാത സ്രോതസുകളില്‍ നിന്ന് പണം കിട്ടിയിട്ടുണ്ട്. എന്നാല്‍ ഈ തുക എത്രയാണെന്ന് വ്യക്തമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.