ഇസ്ലമാബാദ്: സാമ്പത്തിക പരാധീനതയാല്‍ നട്ടം തിരിയുന്ന പാകിസ്ഥാന് വെള്ളിടിയായി കനത്ത മഴയും മഹാ പ്രളയവും. ആയിരത്തിലേറെ പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 45 പേരാണ് മരിച്ചത്. സ്വാത്ത് മേഖലയില്‍ 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചു പോയി.
ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ചൊവ്വാഴ്ച വരെ 'മഴ അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചു. ബലൂചിസ്താനിലും സിന്ധ് പ്രവിശ്യയിലും 30 ദശലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു. പതിനായിരക്കണക്കിനാളുകള്‍ ഭവന രഹിതരായി. സ്വാത്ത് നദി വലിയ തോതില്‍ കരകവിഞ്ഞ് ഒഴുകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
സ്വാത്ത്, ഷംഗല്‍ മിംഗോറ, കോഹിസ്ഥാന്‍ മേഖലകളില്‍ മിന്നല്‍ പ്രളയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രളയബാധിത മേഖലകളില്‍ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ വിളിക്കാനും അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.